CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 44 Seconds Ago
Breaking Now

ബോറിസ് ജോണ്‍സന്റെ ഇമിഗ്രേഷന്‍ പദ്ധതിയില്‍ കുടിയേറ്റക്കാര്‍ ആദ്യ ദിനം തന്നെ എന്‍എച്ച്എസിന് പണം നല്‍കണം; ബ്രക്‌സിറ്റിന് ശേഷമുള്ള മൈഗ്രേഷന്‍ നയത്തില്‍ 625 പൗണ്ട് സര്‍ചാര്‍ജ്ജില്‍ മാറ്റമില്ല

ഇയു കുടിയേറ്റക്കാര്‍ക്ക് നിലവില്‍ ഈ സര്‍ചാര്‍ജ്ജില്‍ നിന്നും ഇളവുണ്ട്

ബ്രക്‌സിറ്റിന് ശേഷമുള്ള ഇമിഗ്രേഷന്‍ നയങ്ങള്‍ ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാല്‍ ടോറികളുടെ നയം അനുസരിച്ച് ഹെല്‍ത്ത് സര്‍വ്വീസ് ഉപയോഗിച്ചാലും, ഇല്ലെങ്കിലും എന്‍എച്ച്എസ് സേവനങ്ങള്‍ക്കുള്ള 625 പൗണ്ട് എല്ലാ കുടിയേറ്റക്കാരും നല്‍കണമെന്നാണ് നയം വ്യക്തമാക്കുന്നത്. ബ്രക്‌സിറ്റിന് ശേഷം യുകെയിലെത്തുന്ന യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാര്‍ക്ക് യാതൊരു തരത്തിലുള്ള മുന്‍ഗണനയും നല്‍കില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

'കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിനെ ജനങ്ങള്‍ ഭൂരിപക്ഷം നല്‍കി തിരിച്ചെത്തിച്ചാല്‍ നമ്മുടെ മഹത്തായ രാജ്യത്തേക്ക് എത്തുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ എന്‍എച്ച്എസിന് സംഭാവന നല്‍കുമെന്ന് ഉറപ്പാക്കും. ബ്രിട്ടീഷ് ജനത എന്‍എച്ച്എസ് കെയറിനായി വലിയ തുകയാണ് നല്‍കിയിട്ടുള്ളത്. യുകെയിലെ എല്ലാവരും ഇത് ചെയ്യുന്നതാണ് മാന്യത', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഇയു കുടിയേറ്റക്കാര്‍ക്ക് നിലവില്‍ ഈ സര്‍ചാര്‍ജ്ജില്‍ നിന്നും ഇളവുണ്ട്. മറ്റുള്ളവര്‍ 400 പൗണ്ടാണ് ഇതിനായി അടയ്ക്കുന്നത്. മൈഗ്രേഷന്‍ എണ്ണം കുറയ്ക്കാനും ടോറികള്‍ക്ക് പദ്ധതിയുണ്ട്. എല്ലാ കുടിയേറ്റക്കാരെയും ഒരു പോലെയാകും 2021 ജനുവരി മുതല്‍ കണക്കാക്കുകയെന്ന് കണ്‍സര്‍വേറ്റീവ് പദ്ധതികള്‍ വ്യക്തമാക്കുന്നു. അതേസമയം വ്യത്യസ്തമായ നിലപാടാണ് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പറയുന്നത്. സ്വതന്ത്രയാത്ര ലേബര്‍ അധികാരത്തില്‍ തുടരുമെന്ന് കോര്‍ബിന്‍ ബിബിസിയോട് പറഞ്ഞു. 

ലേബര്‍ പാര്‍ട്ടിയുടെ നയങ്ങള്‍ അവരുടെ തെരഞ്ഞെടുപ്പ് പത്രികയിലാണ് പുറത്തുവിടുക. ഇത് ഈ ആഴ്ചയോടെ പുറത്തുവിടുമെന്നാണ് കരുതുന്നത്. പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ സഖ്യസര്‍ക്കാരിന് തയ്യാറല്ലെന്നാണ് കോര്‍ബിന്റെ നിലപാട്. 




കൂടുതല്‍വാര്‍ത്തകള്‍.