CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 11 Minutes 56 Seconds Ago
Breaking Now

രണ്ട് സിം കാര്‍ഡുള്ള ഫോണ്‍ മാരകായുധമല്ല ; യുഎപിഎ കേസില്‍ പോലീസിനെതിരെ കാനം

ഏതെങ്കിലും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ നേരിടേണ്ടത് വെടിയുണ്ടകള്‍ കൊണ്ടല്ല, അങ്ങനെ ആയിരുന്നുവെങ്കില്‍ രാജ്യത്ത് കമ്യൂണിസ്റ്റുകാര്‍ ഉണ്ടാവുമായിരുന്നില്ല

യുഎപിഎ കേസില്‍ പോലീസിനെതിരെ പരിഹാസവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലൈബ്രറികളില്‍ മഹാഭാരതവും രാമായണവും മാത്രം സൂക്ഷിച്ചാല്‍ മതിയാകില്ല, രണ്ട് സിം കാര്‍ഡുള്ള ഫോണ്‍ മാരകായുധമല്ലെന്നും യുഎപിഎയ്ക്ക് എതിരെ യോജിച്ച പോരാട്ടം ആവശ്യമാണെന്നും കാനം പറഞ്ഞു.

ഏതെങ്കിലും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ നേരിടേണ്ടത് വെടിയുണ്ടകള്‍ കൊണ്ടല്ല, അങ്ങനെ ആയിരുന്നുവെങ്കില്‍ രാജ്യത്ത് കമ്യൂണിസ്റ്റുകാര്‍ ഉണ്ടാവുമായിരുന്നില്ല. ചീഫ് സെക്രട്ടറിയുടെ ലേഖനം കേരളത്തെ അപമാനിക്കുന്നതാണ്. പോലീസുകാര്‍ക്ക് അവരവരുടേതായ ലക്ഷ്യമുണ്ട്. പശ്ചിമ ഘട്ടത്തിലുണ്ട് എന്നു പറയപ്പെടുന്ന മാവോവാദികള്‍ ഭയങ്കര പ്രശ്‌നമൊന്നുമല്ല. കേന്ദ്രത്തില്‍ നടത്തുന്ന മാവോ വേട്ടയുടെ പിന്തുടര്‍ച്ചയാണ് കേരളത്തിലും നടക്കുന്നത്. 1967 ലും 70 ലുമുള്ള മാവോവാദികളുമായാണ് നിലവിലുള്ള മാവോവാദികളെ താരതമ്യപ്പെടുത്തുന്നത്. പഴയ നക്‌സലുകള്‍ ഇപ്പോള്‍ ജനാധിപത്യത്തിന്റെ പാതയിലേക്ക് വന്നു. അത് സന്ധി സംഭാഷണത്തിന്റെ ഫലമാണ്. മാവോവാദികളെ വെടിവച്ച് കൊല്ലുന്നതിന് പകരം അവരെ ജനാധിപത്യ ക്രമത്തിലേക്ക് കൊണ്ടുവരികയാണ് വേണ്ടതെന്നും കാനം പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.