Breaking Now

സരബ്ജിത്തിന് വിട; സംസ്‌കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ

പാകിസ്ഥാനില്‍ സഹതടവുകാരുടെ മര്‍ദനമേറ്റ് മരിച്ച സരബ്ജിത്ത് സിങ്ങിന്റെ സംസ്‌കാരം ഇന്ന് നടക്കും. പഞ്ചാബിലെ അമൃത്സറില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.

ഇന്നലെ അമൃത്സറിലെ മെഡിക്കല്‍ കോളേജിലും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്.

കേന്ദ്രമന്ത്രി പ്രണീത് കൗര്‍, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്‌സിംഗ് ബാദല്‍, ഉപമുഖ്യമന്ത്രി സുബീര്‍ സിംഗ് ബാദല്‍ എന്നിവര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും. ലഹോറില്‍ ജിന്ന ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ഇന്ത്യന്‍ എയര്‍വെയ്‌സിന്റെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഇന്ത്യയിലെത്തിച്ച്ത്.

അമൃത്സര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത. രണ്ടാഴ്ചയ്ക്കുള്ളില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സരബ്ജിത്തിന്റെ കുടുംബത്തിന് പഞ്ചാബ് സര്‍ക്കാര്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം നടക്കും. സരബ്ജിത്തിന്റെ മരണത്തെ കുറിച്ച് 15 ദിവസത്തിനുള്ളില്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിിശ്യാ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

ഏപ്രില്‍ 26ന് സഹതടവുകാരുടെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സരബ്ജിത്ത് സിംഗ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഇന്നലെയാണ് മരിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.