CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 37 Minutes 53 Seconds Ago
Breaking Now

വിനോദയാത്രയ്ക്ക് മുമ്പ് സ്‌കൂള്‍ ഗ്രൗണ്ടില്‍ അഭ്യാസ പ്രകടനം ; ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു

വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ ഗ്രൗണ്ടിന്റെ മധ്യത്തില്‍ നിര്‍ത്തിയ ശേഷമായിരുന്നു അപകടകരമായ രീതിയിലുള്ള ബസിന്റെ പ്രകടനം.

വിനോദയാത്രയ്ക്ക് മുമ്പ് സ്‌കൂള്‍ ഗ്രൗണ്ടില്‍ അഭ്യാസ പ്രകടനം നടത്തിയ ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. കൊല്ലം അഞ്ചല്‍ ഈസ്റ്റ് സ്‌കൂള്‍ വളപ്പില്‍ അഭ്യാസ പ്രകടനം നടത്തിയ രണ്ട് ടൂറിസ്റ്റ് ബസുകളാണ് പിടിച്ചെടുത്തത്.

വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ ഗ്രൗണ്ടിന്റെ മധ്യത്തില്‍ നിര്‍ത്തിയ ശേഷമായിരുന്നു അപകടകരമായ രീതിയിലുള്ള ബസിന്റെ പ്രകടനം. വാഹനങ്ങളുടെ ഫിറ്റ്‌നസും പെര്‍മിറ്റും റരദ്ദാക്കി. ബസിലെ ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. കഴിഞ്ഞ ദിവസം വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളില്‍ വിനോദയാത്രയ്ക്ക് മുന്നോടിയായി അപകടകരമായി വാഹനമോടിച്ച ബസിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.