CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 54 Seconds Ago
Breaking Now

സീക്ക് ലീവെടുത്ത് പണമുണ്ടാക്കാന്‍ ശ്രമിച്ച എന്‍എച്ച്എസ് നഴ്‌സിന് 8 മാസം ജയില്‍; 43000 പൗണ്ട് ശമ്പളമുള്ള എന്‍എച്ച്എസ് ജോലി മാറ്റിവെച്ച് കെയര്‍ ഹോമില്‍ നൈറ്റ് ഷിഫ്റ്റിന് കയറിയത് പാരയായി

കെയര്‍ ഹോമില്‍ നൈറ്റ് ഷിഫ്റ്റിന് ഇടെ പോലും എന്‍എച്ച്എസ് ബോസിന് തീരെ വയ്യെന്ന് ഇവര്‍ ഇമെയില്‍ അയച്ചു

നല്ല പ്രതിഫലമുള്ള എന്‍എച്ച്എസ് ജോലിയില്‍ നിന്നും സിക്ക് ലീവെടുത്ത് സ്വകാര്യ ജോലിക്ക് പോയ എന്‍എച്ച്എസ് നഴ്‌സിന് ജയില്‍ശിക്ഷ. 39-കാരി റെബേക്ക ടോപ്‌സില്‍കോ ഇവാന്‍സാണ് സമ്മര്‍ദം മൂലം ഡെയ്‌ലി റൗണ്ട് പൂര്‍ത്തിയാക്കാന്‍ പോലും ബുദ്ധിമുട്ടുള്ളതായി കാണിച്ച് സിക്ക് ലീവെടുത്തത്. എന്നാല്‍ ലീവെടുത്ത നഴ്‌സ് വീട്ടില്‍ വിശ്രമിക്കുന്നതിന് പകരം വരുമാനം ഇരട്ടിയാക്കാന്‍ ഒരു കെയര്‍ ഹോമില്‍ നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍. 

എട്ട് മാസക്കാലം സിക്ക് പേ വഴി 18,800 പൗണ്ടാണ് റെബേക്ക കൈക്കലാക്കിയതെന്ന് കോടതിയില്‍ വ്യക്തമാക്കപ്പെട്ടു. എന്നാല്‍ എന്‍എച്ച്എസ് ഈ തട്ടിപ്പ് പിടിച്ചതോടെ സംഗതി പൊളിഞ്ഞു. 'നിങ്ങളുടെ മാനേജര്‍ക്ക് സിക്ക് നോട്ടുകള്‍ നല്‍കിയാണ് അസുഖബാധിതയെന്ന കഥ നിങ്ങള്‍ നിലനിര്‍ത്തിയത്. എന്നാല്‍ ശമ്പളം കൈപ്പറ്റാനുള്ള വ്യാജ അവസ്ഥയായിരുന്നു ആ രോഗം, കൂടാതെ പ്രൈവറ്റ് നഴ്‌സിംഗ് ഏജന്‍സിയില്‍ നിന്ന് അധിക പണം കൈക്കലാക്കാനും തയ്യാറായി', ജഡ്ജ് ട്രേസി ലോയ്ഡ് ക്ലാര്‍ക് ചൂണ്ടിക്കാണിച്ചു. 

സൗത്ത് വെയില്‍സിലെ എനൂറിയന്‍ ബെവന്‍ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് ബോര്‍ഡില്‍ ഗ്രേഡ് സെവന്‍ മെന്റല്‍ ഹെല്‍ത്ത് നഴ്‌സായ റെബേക്ക 43,000 പൗണ്ട് ശമ്പളം കൈപ്പറ്റിയിരുന്നു. ഇതിന് പുറമെയാണ് ആന്‍ഡോവര്‍ നഴ്‌സിംഗ് സര്‍വ്വീസില്‍ ഇവര്‍ സ്വകാര്യ സേവനം തരപ്പെടുത്തിയത്. അബെര്‍ഗാവെനി വരെ ഡ്രൈവ് ചെയ്ത് ജോലിക്ക് വരാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് ഇവര്‍ എന്‍എച്ച്എസ് ലൈന്‍ മാനേജരോട് പറഞ്ഞത്. എന്നാല്‍ സ്വകാര്യ ഏജന്‍സിയില്‍ ഈ സമയത്ത് 53 ഷിഫ്റ്റുകള്‍ പൂര്‍ത്തിയാക്കി. 

കെയര്‍ ഹോമില്‍ നൈറ്റ് ഷിഫ്റ്റിന് ഇടെ പോലും എന്‍എച്ച്എസ് ബോസിന് തീരെ വയ്യെന്ന് ഇവര്‍ ഇമെയില്‍ അയച്ചു. ഏജന്‍സിയും ഇവര്‍ സ്വാന്‍സി ആശുപത്രിയില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തി. സിക്ക് ലീവെടുക്കുമ്പോള്‍ ഏജന്‍സി ജോലി ചെയ്യാമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പറഞ്ഞതായി റെബേക്ക വാദിച്ചു. വിശ്വാസം ലംഘിക്കുന്ന കുറ്റകൃത്യത്തിനാണ് എട്ട് മാസം ജയില്‍ശിക്ഷ വിധിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.