CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 50 Seconds Ago
Breaking Now

വളര്‍ത്തു നായയുടെ ചുംബനം ; ജര്‍മ്മന്‍കാരന് ദാരുണാന്ത്യം

പനിയില്‍ ആരംഭിച്ച അസുഖം ന്യുമോണിയയായി മാറി. എല്ലാ അവയവങ്ങളേയും അണുബാധ ബാധിച്ചു.

വളര്‍ത്തു നായയുടെ ചുംബനം ഏറ്റുവാങ്ങിയ ജര്‍മ്മന്‍കാരന് ദാരുണാന്ത്യം. ജര്‍മ്മനിയിലെ ബ്രേമന്‍ നഗരത്തിലാണ് സംഭവം. 63 കാരനായ ഒരു ജര്‍മ്മന്‍കാരനാണ് വളര്‍ത്തു നായയുടെ മുത്തം കൊണ്ട് ജീവന്‍ നഷ്ടമായത്. നായയുടെ ചുംബനം ഏറ്റതിന്റെ 16ാം ദിവസം ഈ 63 കാരന് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി.

പനിയില്‍ ആരംഭിച്ച അസുഖം ന്യുമോണിയയായി മാറി. എല്ലാ അവയവങ്ങളേയും അണുബാധ ബാധിച്ചു. ത്വക്കില്‍ ഉള്‍പ്പെടെ. ഏതാനും ദിവസം ഐസിയുവില്‍ കിടന്ന ശേഷം മുതിര്‍ന്ന പൗരന്‍ മരണത്തിന് കീഴടങ്ങി. 

നായ്ക്കള്‍ക്ക് എത്ര പ്രതിരോധ കുത്തിവയ്പ്പ് നടത്തിയാലും ഇത്തരം രോഗങ്ങള്‍ കണ്ടുവരാറുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.