CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 11 Minutes 41 Seconds Ago
Breaking Now

യുഎസ് കോണ്‍ഗ്രസിലേക്കുള്ള മത്സരത്തില്‍ ഒരു പാതി മലയാളി; ഇന്ത്യന്‍ സംസ്‌കാരം അമേരിക്കയ്ക്ക് ഗുണം ചെയ്‌തെന്ന പ്രഖ്യാപിച്ച് പീറ്റര്‍ മാത്യൂസ്; കോര്‍പറേറ്റുകളുടെ നയാപൈസ സ്വീകരിക്കാതെ തെരഞ്ഞെടുപ്പ് നേരിടാനുള്ള ഈ ചങ്കൂറ്റം വിജയിക്കുമോ

തനിക്ക് ലഭിച്ചത് പോലുള്ള അവസരങ്ങള്‍ ഇന്നത്തെ ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് ലഭിക്കുന്നില്ലെന്ന ആശങ്കയിലാണ് മാത്യൂസ് മത്സരിക്കുന്നത്

സിഎന്‍എന്‍ ചാനലിന്റെ പൊളിറ്റിക്കല്‍ അനലിസ്റ്റായ ഇന്ത്യന്‍ അമേരിക്കന്‍ പീറ്റര്‍ മാത്യൂസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നു. കാലിഫോര്‍ണിയയിലെ 47-ാം ഡിസ്ട്രിക്ടില്‍ നിന്നാണ് 2020 പ്രൈമറി സീസണിലേക്ക് ഈ അര്‍ദ്ധമലയാളി തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്. കോര്‍പറേറ്റുകള്‍ അടക്കിവാഴുന്ന രാഷ്ട്രീയ പോരാട്ടങ്ങളില്‍ നിന്നും വ്യത്യസ്തമാണ് മാത്യൂസിന്റെ പ്രചരണവഴികള്‍. കോര്‍പറേറ്റ്-ഇതര, വ്യക്തിഗത സംഭാവനകള്‍ സ്വീകരിച്ച് സ്ഥാനാര്‍ത്ഥിത്വത്തില്‍ നില്‍ക്കുകയാണ് ഉദ്ദേശമെന്ന് വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. 

സൈപ്രസ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് & ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പ്രൊഫസറായ മാത്യൂസ് സിഎന്‍എന്‍, സിഎന്‍എന്‍ ഇന്റര്‍നാഷണല്‍, സ്‌കൈ ന്യൂസ് യുകെ, ബിബിസി റേഡിയോ തുടങ്ങിയ നിരവധി മാധ്യമങ്ങളില്‍ പൊളിറ്റിക്കല്‍ അനസില്റ്റായി പ്രവര്‍ത്തിച്ച് വരുന്നു. രാഷ്ട്രീയത്തിലേക്ക് വമ്പന്‍ തോക്കുകള്‍ ഇറക്കുന്ന പണത്തിന്റെ ഒഴുക്ക് മൂലമുള്ള അഴിമതിയും, പ്രത്യാഘാതങ്ങളും ചൂണ്ടിക്കാണിക്കുന്ന 'ഡോളര്‍ ഡെമോക്രസി ഓണ്‍ സ്റ്റിറോയ്ഡ്‌സ്' എന്ന പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കേരളത്തില്‍ നിന്നുള്ള വ്യക്തിയാണ് പീറ്റര്‍ മാത്യൂസിന്റെ പിതാവ്. അമ്മ തമിഴ്‌നാട്ടുകാരിയാണ്. ഇന്ത്യയിലാണ് പത്താം വയസ്സ് വരെ താമസിച്ചത്. പിന്നീടാണ് മാതാപിതാക്കള്‍ക്കൊപ്പം യുഎസിലേക്ക് കുടിയേറിയത്. 'ഇന്ത്യന്‍ പാരമ്പര്യത്തിന്റെയും, സംസ്‌കാരത്തിന്റെയും ശക്തിയും, അടിത്തറയും അമേരിക്കയുടെ വളര്‍ച്ചയില്‍ സഹായകമായിട്ടുണ്ട്', എന്ന പ്രഖ്യാപനവുമായാണ് മാത്യൂസ് പോരാട്ടത്തിന് ഇറങ്ങുന്നത്. 1961-ല്‍ സൈക്കോളജിയില്‍ ഡോക്ടറേറ്റ് എടുക്കാനാണ് മാത്യൂസിന്റെ പിതാവ് യുഎസില്‍ എത്തിയത്. അമ്മ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചറായിരുന്നു. 

ഇരുവരുടെയും കഠിനാധ്വാനത്തിന് ഒടുവിലാണ് മക്കളുടെ അമേരിക്കന്‍ സ്വപ്‌നങ്ങള്‍ പൂവണിഞ്ഞതും. ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 3, 2020 വരെയാണ് മാത്യൂസിന്റെ കോണ്‍ഗ്രസിലേക്കുള്ള മത്സരം നടക്കുക. പുതിയ കാലിഫോര്‍ണിയ ഇലക്ഷന്‍ രീതി അനുസരിച്ച് 11 ദിവസമാണ് വോട്ടിംഗ്. എന്നാല്‍ തനിക്ക് ലഭിച്ചത് പോലുള്ള അവസരങ്ങള്‍ ഇന്നത്തെ ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് ലഭിക്കുന്നില്ലെന്ന ആശങ്കയിലാണ് മാത്യൂസ് മത്സരിക്കുന്നത്. പ്രൈമറിയില്‍ വിജയിച്ചാല്‍ നവംബര്‍ 3ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മത്സരത്തിന് ഇറങ്ങും. 




കൂടുതല്‍വാര്‍ത്തകള്‍.