CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 5 Minutes 31 Seconds Ago
Breaking Now

എന്‍എച്ച്എസ് ആശുപത്രികളില്‍ ശൈത്യകാല പ്രതിസന്ധി നേരത്തെയെത്തി; ഫ് ളൂവും, എ&ഇ ഡിമാന്‍ഡ് വര്‍ദ്ധനയും ആശുപത്രികളുടെ മേല്‍ സമ്മര്‍ദമാകുന്നു; പകര്‍ച്ചവ്യാധി പടരുന്നതിനാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങേണ്ടെന്ന് എന്‍എച്ച്എസ് ഉപദേശം

തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ആരോഗ്യ മേഖല വലിയ പ്രചരണ ആയുധമാണ്

എന്‍എച്ച്എസ് ആശുപത്രികളുടെ ശൈത്യകാല പ്രതിസന്ധി പതിവിലും നേരത്തെ എത്തിയതായി ആശങ്ക. പകര്‍ച്ചവ്യാധി കളത്തിലിറങ്ങിയതോടെ ആയിരത്തോളം ബെഡുകള്‍ അടച്ചിടാന്‍ ആശുപത്രികള്‍ നിര്‍ബന്ധിതമായതോടെയാണ് ഇത്. എ&ഇ സേവനം തേടിയെത്തുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നതിന് പുറമെ, ഫ് ളൂ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചതും ചേര്‍ന്ന് എന്‍എച്ച്എസ് ആശുപത്രികളുടെ മേലുള്ള സമ്മര്‍ദം റോക്കറ്റ് പോലെ കുതിക്കുകയാണ്. 

നോറോവൈറസ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ എന്‍എച്ച്എസ് ഇംഗ്ലണ്ടിന് ഡസന്‍ കണക്കിന് വാര്‍ഡുകള്‍ ഒറ്റപ്പെടുത്തി സൂക്ഷിക്കേണ്ട അവസ്ഥയിലാണ്. 1100 ബെഡുകള്‍ കഴിഞ്ഞ ആഴ്ച മാത്രം ഒഴിപ്പിക്കേണ്ടി വന്നിട്ടുണ്ട്. കടുപ്പേമറിയ ഒരു ശൈത്യകാലത്തിനാണ് ഒരുങ്ങുന്നതെന്ന് എന്‍എച്ച്എസ് നേതാക്കള്‍ വ്യക്തമാക്കുന്നു. ഇതുമൂലം ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളും നേരിടും. 

തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ആരോഗ്യ മേഖല വലിയ പ്രചരണ ആയുധമാണ്. ഇരുപാര്‍ട്ടികളും എന്‍എച്ച്എസിന് വന്‍ ഫണ്ടുകള്‍ നല്‍കുമെന്ന് പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴാണ് ശൈത്യകാലം പാരയാകുന്നത്. എന്‍എച്ച്എസിലെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നായ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ട്രസ്റ്റിന്റെ ക്യൂന്‍സ് മെഡിക്കല്‍ സെന്ററിലെ എ&ഇയില്‍ നവംബര്‍ 25ന് മാത്രം 766 രോഗികളാണ് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതൊരു റെക്കോര്‍ഡ് തന്നെയാണ്. 

കഴിഞ്ഞ വര്‍ഷം ഫ് ളൂ പ്രധാനമായും ബാധിച്ചത് നോര്‍ത്ത് ഇംഗ്ലണ്ടിനെയാണ്. ഈ വര്‍ഷം ഇതിന്റെ എണ്ണം വര്‍ദ്ധിക്കുന്നത് അധികൃതരെ ആശങ്കയിലാക്കുകയാണ്. ജോലി സമ്മര്‍ദത്തിലുള്ള എന്‍എച്ച്എസ് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവരെ വരുംദിനങ്ങളില്‍ കാത്തിരിക്കുന്നത് ദുരിതമാണെന്നാണ് ഇതോടെ വ്യക്തമാകുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.