CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 49 Seconds Ago
Breaking Now

തെലങ്കാന വെടിവെപ്പ് ശരിയായ നടപടി ; എന്റെ സഹോദരിക്കും ഉടന്‍ നീതി ലഭിക്കണമെന്ന് ഉന്നാവ പെണ്‍കുട്ടിയുടെ സഹോദരന്‍

തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുമ്പോഴും പെണ്‍കുട്ടി ആവശ്യപ്പെട്ടത് 'എനിക്ക് മരിക്കണ്ട, എന്നെ രക്ഷിക്കണം' എന്നായിരുന്നു.

തെലങ്കാനയില്‍ യുവ മൃഗഡോക്ടറെ പീഡനത്തിന് ഇരയാക്കി ചുട്ടുക്കരിച്ച് കൊന്ന പ്രതികളെ വെടിവെച്ച് കൊലപ്പെടുത്തിയ നടപടിയെ അനുകൂലിച്ച് ഉന്നാവ് പെണ്‍കുട്ടിയുടെ സഹോദരന്‍.നാല് പ്രതികളെ വെടിവെച്ച് കൊന്നതിലൂടെ വേഗത്തില്‍ നീതി നടപ്പായി. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ തീ കൊളുത്തിയ അഞ്ച് പേരെ പോലീസ് ചെയ്തിരുന്നു.

തന്റെ സഹോദരിക്കും അതി വേഗം നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സഹോദരന്‍ പറഞ്ഞു. ഹൈദരാബാദില്‍ ഏറ്റെടുത്ത നടപടി ശരിയാണ്. മൂന്ന്  നാല് വര്‍ഷങ്ങള്‍ കേസ് നീണ്ടു പോയ ശേഷം പ്രതികള്‍ കുറ്റവിമുക്തരാക്കി നടക്കുന്നത് കാണാന്‍ കഴിയില്ലെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.

റായ് ബറേലിയില്‍ അഭിഭാഷകരെ കാണാനായി പോകുന്നതിനിടെ റെയില്‍വെസ്റ്റേഷനില്‍ നിന്ന് പാടത്തേക്ക് വലിച്ചിഴച്ചു കൊണ്ട് വന്നാണ് പെണ്‍കുട്ടിയെ പ്രതികള്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. 23കാരിയെ നിരവധി തവണ വടി കൊണ്ട് അടിച്ച ശേഷം കുത്തി പരിക്കേല്‍പ്പിച്ചു. അതിന് ശേഷമാണ് മണ്ണെണ്ണ ഒഴിച്ച തീ കൊളുത്തിയത്. തങ്ങള്‍ക്കെതിരെ നല്‍കിയ പീഡന പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതികളുടെ ആക്രമണം.

ശരീരത്തില്‍ 90 ശതമാനം പൊള്ളലേറ്റ് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുമ്പോഴും പെണ്‍കുട്ടി ആവശ്യപ്പെട്ടത് 'എനിക്ക് മരിക്കണ്ട, എന്നെ രക്ഷിക്കണം' എന്നായിരുന്നു. സഹോദരിയെ കെട്ടിപ്പിടിച്ചപ്പോള്‍ അവള്‍ തന്നോട് അവസാനമായി ആവശ്യപ്പെട്ടത് ഇത് മാത്രമായിരുന്നെന്ന് സഹോദരന്‍ പറഞ്ഞു. 'തന്നെ ആക്രമിച്ച ഒരാളെ പോലും വെറുതെ വിടരുത്. അവര്‍ക്ക് ശിക്ഷ കിട്ടിയെന്ന് ഉറപ്പാക്കണം. പ്രതികളെ തൂക്കിലേറ്റണം'  ഇതായിരുന്നു അവള്‍ അവസാനമായി തന്നോട് പറഞ്ഞതെന്ന് സഹോദരന്‍ കൂട്ടിച്ചേര്‍ത്തു. വെന്റിലേറ്ററില്‍ കഴിഞ്ഞ പെണ്‍കുട്ടി ഹൃദയാഘാതത്തെ തുടര്‍ന്നാണ് കഴിഞ്ഞ രാത്രി മരണത്തിന് കീഴടങ്ങിയത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.