CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 43 Minutes 28 Seconds Ago
Breaking Now

മുഖ്യപ്രതിയ്ക്ക് വെടിയേറ്റത് നാലു തവണ ; പോലീസ് പ്രതിരോധത്തില്‍

ജനരോഷം തണുപ്പിക്കാന്‍ വേണ്ടി പോലീസ് നടത്തിയ നാടകമാണ് ഏറ്റുമുട്ടല്‍ കൊലപാതകമെന്ന ആരോപണം ഉയര്‍ന്നു.

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ മുഖ്യ പ്രതിയ്ക്ക് പോലീസുമായി ഏറ്റുമുട്ടലുണ്ടായപ്പോള്‍ വെടിയേറ്റത് നാലു തവണ. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ്. കൊല്ലപ്പെട്ട നാലുപേരുടേയും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ഹര്‍ജികളില്‍ അന്തിമ തീരുമാനം ഉണ്ടാകും വരെ ഹൈക്കോടതി തടഞ്ഞു.ഹര്‍ജികളില്‍ തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് തിങ്കളാഴ്ച വിധി പറയും.

ജനരോഷം തണുപ്പിക്കാന്‍ വേണ്ടി പോലീസ് നടത്തിയ നാടകമാണ് ഏറ്റുമുട്ടല്‍ കൊലപാതകമെന്ന ആരോപണം ഉയര്‍ന്നു. മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പ് നടത്തി. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗിക്കുന്നത് തെലങ്കാന ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.




കൂടുതല്‍വാര്‍ത്തകള്‍.