CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 32 Seconds Ago
Breaking Now

കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചത് 24000 തവണ ; 71 കാരന്‍ അറസ്റ്റില്‍

നിവൃത്തിയില്ലാതെയാണ് പരാതി നല്‍കിയതെന്ന് കമ്പനി പറയുന്നു.

രണ്ടു വര്‍ഷത്തിനിടെ 24000 തവണ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ച 71 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ജപ്പാന്‍കാരന്‍ അകിതോഷി അകാമോട്ടോ എന്നയാളാണ് ഈ ഫോണ്‍വിളിക്കാരന്‍. ശല്യം സഹിക്കാതെയാണ് സ്വകാര്യ കമ്പനി പരാതി നല്‍കിയത്.

കസ്റ്റമര്‍ കെയറില്‍ വിളിച്ചിട്ട് മിണ്ടാതിരിക്കുക. ഫോണ്‍ എടുക്കുന്ന ജീവനക്കാരോട് മോശമായി സംസാരിക്കുക, എന്തെല്ലാം സേവനങ്ങള്‍ ലഭിക്കുമെന്നൊക്കെ അറിയുക ഇതൊക്കെയാണ് അകിതോഷിയുടെ പണി. ഫോണ്‍ വിളി കൂടി കസ്റ്റമര്‍ കെയര്‍ ജീവനക്കാര്‍ക്ക് തലവേദനയായി. നിവൃത്തിയില്ലാതെയാണ് പരാതി നല്‍കിയതെന്ന് കമ്പനി പറയുന്നു.

ഫോണ്‍വിളിയെ കുറിച്ചുള്ള പോലീസ് ചോദ്യങ്ങള്‍ക്ക് കൂളായിട്ടാണ് ഇദ്ദേഹത്തിന്റെ മറുപടി. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാനും മാനസിക പ്രശ്‌നമുണ്ടോയെന്ന് പരിശോധിക്കാനുമാണ് പോലീസ് തീരുമാനം.




കൂടുതല്‍വാര്‍ത്തകള്‍.