CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 23 Minutes 40 Seconds Ago
Breaking Now

റഷ്യയ്ക്ക് നാലു വര്‍ഷത്തെ വിലക്ക് ; ഒളിമ്പിക്‌സും ലോകകപ്പും നഷ്ടമാകും

ഉത്തേജക പരിശോധനയില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ ഒളിമ്പിക് പതാകയ്ക്ക് കീഴില്‍ പ്രത്യേകമായി ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ കഴിയും.

റഷ്യക്ക് അന്താരാഷ്ട്ര കായികമത്സരങ്ങളില്‍ വിലക്കുവരുന്നു. വേള്‍ഡ് ആന്റി ഡോപ്പിംഗ് ഏജന്‍സിയാണ് (വാഡ) നാലുവര്‍ഷത്തേക്കു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ അടുത്തവര്‍ഷം ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സിലും 2022ല്‍ ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്‌ബോളിലും അതേവര്‍ഷം തന്നെ ബെയ്ജിങ്ങില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്‌സിലും റഷ്യക്കു പങ്കെടുക്കാനാകില്ല.

എന്നാല്‍ ഉത്തേജക പരിശോധനയില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ ഒളിമ്പിക് പതാകയ്ക്ക് കീഴില്‍ പ്രത്യേകമായി ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ കഴിയും.

എന്നാല്‍ അടുത്തവര്‍ഷം നടക്കുന്ന യൂറോ കപ്പില്‍ പങ്കെടുക്കാം. യൂറോപ്യന്‍ ഗവേണിങ് ബോഡിയായ യുവേഫയെ പ്രധാന സംഘടനയായി വാഡ അംഗീകരിച്ചിട്ടില്ലാത്തതിനാലാണ് ഈ ഇളവ് ലഭിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൗസെയ്‌നില്‍ വെച്ച് വാഡയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. 21 ദിവസത്തിനകം റഷ്യക്ക് ഇതിനെതിരെ അപ്പീല്‍ നല്‍കാം. കായികതാരങ്ങളുടെ ഉത്തേജക മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ചാണു വിലക്ക്. റഷ്യയുടെ കായികതാരങ്ങള്‍ക്കു വ്യാപകമായി ഉത്തേജകമരുന്ന് നല്‍കുന്നുവെന്നു നേരത്തേ തെളിഞ്ഞിരുന്നു.

ഈ വര്‍ഷം ജനുവരിയില്‍ അന്വേഷണ സംഘത്തിനു നല്‍കിയ ലബോറട്ടറി ഡാറ്റയില്‍ റഷ്യ കൃത്രിമം നടത്തിയെന്നു കണ്ടെത്തിയിരുന്നു.മോസ്‌കോ ലബോറട്ടറിയിലെ വിവിധ സെര്‍വറുകള്‍, ഉപകരണങ്ങള്‍, കമ്പ്യൂട്ടറുകള്‍, മറ്റ് ഇലക്ട്രോണിക് വസ്തുക്കള്‍ എന്നിവയില്‍ നിന്നായി കായികതാരങ്ങളുടെ 2262 സാമ്പിളുകളാണ് വാഡ പരിശോധനക്കായി എടുത്തത് . അന്നുതന്നെ അതില്‍ ചില സംശയങ്ങളുണ്ടെന്ന് വാഡ പറഞ്ഞിരുന്നു.

നേരത്തെ ഉത്തേജക മരുന്ന് ആരോപണം വന്നതിനെത്തുടര്‍ന്ന് 2018ലെ ശീതകാല ഒളിമ്പിക്‌സില്‍ നിന്ന് റഷ്യയെ പൂര്‍ണമായി വിലക്കിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.