CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 38 Minutes 17 Seconds Ago
Breaking Now

രാജ്യത്തെ രക്ഷിക്കാന്‍ സമരത്തിനിറങ്ങാന്‍ സമയമായി ; ആഹ്വാനവുമായി സോണിയാ ഗാന്ധി

ഭരണഘടനയെ ഓരോ ദിവസവും ലംഘിച്ച് ഭരണഘടനാദിനം ആഘോഷിക്കുകയാണവരെന്ന് സോണിയ കുറ്റപ്പെടുത്തി.

രാജ്യത്തെ രക്ഷിക്കാന്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങി സമരം നടത്തേണ്ട സമയമായെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.ഏതു വ്യക്തിയ്ക്കും സമൂഹത്തിനും രാജ്യത്തിനും അങ്ങനെ ഒരു സമയം വരും. ഈ ഭാഗത്തോ ആ ഭാഗത്തോ നില്‍ക്കേണ്ടതെന്ന തീരുമാനമെടുക്കേണ്ടിവരും. ഇപ്പോള്‍ ആ സമയത്താണ് രാജ്യത്തെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇതിനായി പോരാടണം, സോണിയ പറഞ്ഞു. തലസ്ഥാനത്തെ രാംലീല മൈതാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് ബചാവോ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.

അനീതി സഹിക്കുന്നത് വലിയ കുറ്റകൃത്യമാണ്. അതിനാല്‍ ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കാന്‍ ഉണരണം. നമ്മുടെ യുവാക്കള്‍ ജോലിക്കായി അലയുന്നു. ജീവിക്കാന്‍ പറ്റാത്തത്ര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ .. തൊഴിലാളികളും നമ്മുടെ സഹോദരങ്ങളും രാവും പകലുമൊന്നുമില്ലാതെ ശൈത്യത്തിലും ചൂടിലും മഴയത്തും തൊഴില്‍ ചെയ്യുന്നു. എന്നിട്ടുമവര്‍ക്ക് രണ്ടുനേരം ഭക്ഷിക്കാനുള്ള കൂലി ലഭിക്കുന്നില്ല. വായ്പയെടുത്തു തുടങ്ങിയ ചെറുതും വലുതുമായ ബിസിനസുകളെല്ലാം മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാല്‍ തകര്‍ന്നു, ഇതിനു നേരെയൊക്കെ പോരാണ്ടേയെന്ന് സോണിയ ചോദിച്ചു.

എന്തുകൊണ്ടാണ് സാമ്പത്തിക രംഗം തകര്‍ന്നത്. എവിടെയാണ് തൊഴിലുകള്‍ പോയത്. എവിടെയാണ് കൊണ്ടുവരുമെന്ന് പറഞ്ഞ കള്ളപണം. ജിഎസ്ടി നടപ്പാക്കിയതോടെ മോദിയുടെ ഖജനാവ് കാലിയായോ. ആര്‍ബിഐയുടെ കൈയില്‍ നിന്നെടുത്ത ദശലക്ഷക്കണക്കിന് പണം എവിടെപ്പോയി. എന്തുകൊണ്ടാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നത്. ഇതൊക്കെ അന്വേഷിക്കണ്ടേ.. സോണിയ പറഞ്ഞു.

ഭരണഘടനയെ ഓരോ ദിവസവും ലംഘിച്ച് ഭരണഘടനാദിനം ആഘോഷിക്കുകയാണവരെന്ന് സോണിയ കുറ്റപ്പെടുത്തി.




കൂടുതല്‍വാര്‍ത്തകള്‍.