CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 16 Minutes 16 Seconds Ago
Breaking Now

29 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ച് ലിയാന്‍ഡര്‍ പേസ് വിരമിക്കുന്നു

പ്രൊഫഷണല്‍ ടെന്നീസ് കരിയറില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പേസ്. 2020 ല്‍ ടെന്നീസില്‍ നിന്ന് വിരമിക്കുമെന്നാണ് പ്രഖ്യാപനം. ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ട് ട്വിറ്ററിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

2020 ല്‍ തിരഞ്ഞെടുക്കുന്ന മത്സരങ്ങളില്‍ മാത്രമേ കളിക്കൂ. ടീമിനൊപ്പം യാത്ര ചെയ്യും. സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഒപ്പം 2020 ആഘോഷിക്കുമെന്നു പറഞ്ഞ പേസ് മാതാപിതാക്കള്‍, സഹോദരിമാര്‍, മകള്‍ അയാന എന്നിവര്‍ക്ക് നന്ദി പറഞ്ഞു. 46 കാരനായ പേസ് 29 വര്‍ഷത്തെ കരിയറാണ് അവസാനിപ്പിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.