CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 33 Seconds Ago
Breaking Now

ഹാരി രാജകുമാരനും, മെഗാന്‍ മാര്‍ക്കിളും കാനഡയിലേക്ക് ചുവടുമാറുന്നു? ക്രിസ്മസ് ഇടവേള വിജയമായതോടെ പ്രവര്‍ത്തനമണ്ഡലം മാറ്റാന്‍ രാജകീയ ദമ്പതികള്‍ ഒരുങ്ങുന്നതായി സുഹൃത്തുക്കള്‍; വേണ്ടിവന്നാല്‍ പദവി വരെ ഉപേക്ഷിക്കും; വാര്‍ത്ത തള്ളി കൊട്ടാരം

കാനഡയിലേക്ക് സമ്പൂര്‍ണ്ണമായി ചുവടുമാറുക, എച്ച്ആര്‍എച്ച് ടൈറ്റിലുകള്‍ ഉപേക്ഷിക്കുക തുടങ്ങിയ നീക്കങ്ങള്‍ക്കും സാധ്യത

രാജകുടുംബത്തിലെ സീനിയര്‍ അംഗങ്ങളുമായി തങ്ങളുടെ അടുത്ത നടപടികളെക്കുറിച്ച് ഹാരി രാജകുമാരനും, മെഗാന്‍ മാര്‍ക്കിളും ചര്‍ച്ച ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. രാജകീയ ദമ്പതികള്‍ കാനഡയിലേക്ക് ചുവടുമാറാന്‍ ആഗ്രഹിക്കുന്നതായാണ് സൂചന. ഈ ക്രിസ്മസ് അവധിക്കാലം ഇരുവരും കുഞ്ഞിനൊപ്പം കാനഡയിലാണ് ചെലവിട്ടത്. ആറാഴ്ച നീണ്ട ഈ അവധിക്കാലം പൂര്‍ണ്ണ വിജയമായി മാറിയതോടെയാണ് ബ്രിട്ടനില്‍ നിന്നും കാനഡയിലേക്ക് നീങ്ങാന്‍ ഇവര്‍ ആലോചിക്കുന്നത്. കുഞ്ഞ് ആര്‍ച്ചിക്കൊപ്പം ചേര്‍ന്ന് കുടുംബം ഒന്നിച്ചുള്ള ആദ്യത്തെ ക്രിസ്മസായിരുന്നു ഇത്. 

ഇതോടെയാണ് വിന്‍ഡ്‌സറിലെ താമസം മതിയാക്കി ഇവര്‍ കാനഡയിലേക്ക് പറക്കാന്‍ സാധ്യതയുള്ളതായി അഭ്യൂഹങ്ങള്‍ പരക്കുന്നത്. ഈ നീക്കങ്ങളെക്കുറിച്ച് രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുമായി ഹാരിയും, മെഗാനും സംസാരിച്ച് വരികയാണ്. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും കാനഡയില്‍ നിന്നും നയിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ചിന്തിക്കുന്നത്. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ വെറും അഭ്യൂഹങ്ങളാണെന്ന് കൊട്ടാരം പ്രതികരിച്ചു. അഭ്യൂഹങ്ങളെക്കുറിച്ച് സംസാരിക്കാനില്ലെന്നാണ് കൊട്ടാര വക്താക്കളുടെ നിലപാട്. 

അടുത്ത ഏതാനും ദിവസങ്ങളില്‍ വിഷയത്തില്‍ വ്യക്തത വരുമെന്നാണ് കരുതുന്നത്. രാജ്ഞിയും, ചാള്‍സ് രാജകുമാരനും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അംഗങ്ങളുമായി കാനഡ ചര്‍ച്ചകള്‍ നടത്തും. രാജ്ഞി ഈ ദമ്പതികളെ പതിയെ ഒതുക്കിയതായി ഇവരുടെ ഒരു സുഹൃത്ത് സണ്‍ പത്രത്തോട് വെളിപ്പെടുത്തി. 'അടുത്ത ഏതാനും മാസങ്ങളില്‍ ഹാരിയും മെഗാനും കൂടുതല്‍ സമയവും കാനഡയിലാകും ചെലവിടുക, ഒരുപക്ഷെ ഇതിലേറെ മുന്നോട്ട് പോകാനും സാധ്യതയുണ്ട്. നിലവില്‍ ഭാവി സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. ഇത് പ്രാരംഭ ഘട്ടത്തില്‍ മാത്രമാണുള്ളത്', സുഹൃത്ത് പറഞ്ഞു. 

കാനഡയിലേക്ക് സമ്പൂര്‍ണ്ണമായി ചുവടുമാറുക, എച്ച്ആര്‍എച്ച് ടൈറ്റിലുകള്‍ ഉപേക്ഷിക്കുക തുടങ്ങിയ നീക്കങ്ങള്‍ക്കും സാധ്യതയുണ്ട്. അന്തിമമായി എന്ത് തീരുമാനമാണ് കൈക്കൊള്ളുകയെന്ന് ഉറപ്പായിട്ടില്ലെങ്കിലും എല്ലാ വഴികളിലും സാധ്യത തേടുന്നതായും ശ്രോതസ്സ് വെളിപ്പെടുത്തി. കാനഡയില്‍ മെഗാന്‍ മാര്‍ക്കിളിന് ശക്തമായ സാന്നിധ്യമുണ്ട്. രാജകുടുംബത്തിന്റെ കേന്ദ്രബിന്ദു തങ്ങള്‍ അല്ലാത്തതിനാല്‍ ഈ മാറ്റം എളുപ്പമാകുമെന്നാണ് പ്രതീക്ഷ. 




കൂടുതല്‍വാര്‍ത്തകള്‍.