CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 44 Minutes 9 Seconds Ago
Breaking Now

ഈസ്റ്റേണ്‍ ക്രിസ്റ്റിയന്‍ സ്പിരിച്ചുവാലിറ്റി ഈവനിംഗ്' ലെസ്റ്ററില്‍ നടന്നു

ലെസ്റ്റര്‍: നോട്ടിംഗ്ഹാം രൂപതാ എക്യൂമെനിക്കല്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍, 'ഈസ്റ്റേണ്‍ ക്രിസ്റ്റിയന്‍ സ്പിരിച്ചുവാലിറ്റി ഈവനിംഗ്' ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദൈവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. ഫ്രാന്‍ വിക്‌സ് എന്നിവര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ നോട്ടിംഗ്ഹാം രൂപതാ വികാരി ജനറാള്‍ കാനന്‍ എഡ്‌വേര്‍ഡ് ജയ്‌റോസ് ഉദ്ഘാടന പ്രസംഗം നടത്തി. സമ്മേളത്തിന്, ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളി വികാരിയും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറാളുമായ റെവ. ഫാ. ജോര്‍ജ്ജ് തോമസ് ചേലക്കല്‍ സ്വാഗതം ആശംസിച്ചു.  

ഡോ. ഷിജു ജി ജോസഫ് നടത്തിയ ആമുഖ പ്രഭാഷണത്തില്‍ സീറോ മലബാര്‍ സഭയുടെ ചരിത്രം സംപ്ഷിപ്തമായി അവതരിപ്പിച്ചു. മുഖ്യപ്രഭാഷണത്തില്‍, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസും മിഡില്‍സ്ബറോ രൂപതയില്‍ സെന്റ് ആന്റണി ആന്‍ഡ് ഔര്‍ ലേഡി ഓഫ് മേഴ്‌സി പള്ളികളുടെ വികാരിയുമായ റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് 'പൗരസ്ത്യ ക്രിസ്തിയാനികളുടെ ആധ്യാത്മികത' (Spiritualtiy of Eastern Christians) എന്ന വിഷയത്തെ അധികരിച്ച്, സീറോ മലബാര്‍ രീതിനെക്കുറിച്ച് പ്രത്യേക പരാമര്‍ശത്തോടെ സംസാരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍, കത്തോലിക്കാ സഭയിലെ വിവിധ റീത്തുകളെക്കുറിച്ചും അവയുടെ പ്രെത്യേകതകളെക്കുറിച്ചും ഓരോ സഭയുടെയും വിവിധ ആരാധനാ രീതികളെക്കുറിച്ചും വിശദമായി വിവരിക്കപ്പെട്ടു. 

സമ്മേളനത്തിനൊടുവില്‍, മി. ആന്റണി മാത്യു നന്ദി പ്രകാശിപ്പിച്ചു. സമ്മേളനവും ചര്‍ച്ചയും ഏറെ പ്രയോജനകരമായിരുന്നെന്നും വിവിധ ആരാധനാരീതികളെക്കുറിച്ചും വിവിധ റീത്തുകളെക്കുറിച്ചും അവയുടെ പ്രത്യേകതകളും പ്രാധാന്യവും മനസ്സിലാക്കാന്‍ സാധിച്ചെന്നും സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. 

 

ഫാ. ബിജു കുന്നയ്ക്കാട്ട് PRO 




കൂടുതല്‍വാര്‍ത്തകള്‍.