CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 41 Minutes 39 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ കോസ്‌മോപോളിറ്റന്‍ ക്ലബ്ബ് മൂന്നാം വാര്‍ഷികവും, ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളും നാളെ

യുകെയിലെ പ്രമുഖ സോഷ്യല്‍ ക്ലബ്ബായ, ബ്രിസ്റ്റോള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കോസ്മോപോളിറ്റന്‍ ക്ലബ്ബിന്റെ മൂന്നാം വാര്‍ഷികവും, ക്രിസ്മസ്-പുതുവത്സരാഘോഷവും ജനുവരി പതിനൊന്നിന്, മൂന്നുമണിക്ക് പ്രമുഖ സംഗീതജ്ഞ ദുര്‍ഗ്ഗ രാമകൃഷ്ണന്‍ ഉത്ഘാടനം ചെയ്യും.

ഉത്ഘാടന ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് ശ്രീ ജോസ് മാത്യു അധ്യക്ഷത വഹിക്കും. ക്ലബ്ബ് സെക്രട്ടറി ശ്രീ ഷാജി കൂരാപ്പിള്ളില്‍ മുഖ്യ പ്രഭാഷണം നടത്തും. ക്ലബ്ബ് ട്രഷറര്‍ ശ്രീ ടോം ജോര്‍ജ് പോയ വര്‍ഷത്തെ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെപറ്റി അവലോകനം നടത്തും. 

ആഘോഷത്തടനുബന്ധിച്ചു വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് വേദിയില്‍ കാഴ്ചവെയ്ക്കുക. ശ്രീ ദേവലാല്‍, ശ്രീമതി സിന്ധു, ശ്രീമതി ശീതള്‍ എന്നിവരുടെ നേതൃത്വത്തിലെ ഓര്‍ഗനൈസിംഗ് കമ്മിറ്റി ആണ് പരിപാടികളുടെ മേല്‍നോട്ടം വഹിക്കുന്നത്.  

കല സാംസ്‌കാരിക, സന്നദ്ധ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ സംഘടനയാണ് കോസ്മോപോളിറ്റന്‍ ക്ലബ്ബ്. ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കോസ്മോപോളിറ്റന്‍ മൂവീസ് നിര്‍മ്മിക്കുന്ന ശ്രീ സോബി ജോസഫ് ഛായാഗ്രഹണവും, ചിത്രസംയോജനവും നിര്‍വഹിച്ച് ശ്രീ ജി രാജേഷ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'സെറീന്‍' എന്ന മലയാള ഹൃസ്വചിത്രത്തിന്റെ ചിത്രീകരണം നടന്നു വരികയാണ്. ഈ ചിത്രത്തിലെ ഗാനം കോസ്മോപോളിറ്റന്‍ മൂവിസിന്റെ യൂട്യൂബ് ചാനലില്‍ ഡിസംബര്‍ 25ന് റിലീസ് ചെയ്തിരുന്നു

ഗാനം കേള്‍ക്കാനായി ഈ യൂട്യൂബ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക 

https://www.youtube.com/watch?v=UNODP152M60

രാജീവ് പോള്‍ 

 

 




കൂടുതല്‍വാര്‍ത്തകള്‍.