ബ്രിസ്റ്റോളിലെ ഫില്‍റ്റണ്‍ കമ്യൂണിറ്റി സെന്ററില്‍ ജനുവരി 11ാം തിയതി ശനിയാഴ്ച വൈകുന്നേരം 4.30 മുതല്‍ 8.30 വരെ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷ പരിപാടികളും കുടുംബ കൂട്ടായ്മ വാര്‍ഷികവും ദമ്പതി വര്‍ഷ ഉത്ഘാടനവും സംയുക്തമായി കൊണ്ടാടുന്നു. പതിനഞ്ചോളം ഫാമിലി യൂണിറ്റുകള്‍ ചേര്‍ന്നവതരിപ്പിക്കുന്ന വിവിധ നേറ്റിവിറ്റി കലാപരിപാടികളും സ്‌കിറ്റുകളും കരോള്‍ ഗാനങ്ങളും ആഘോോഷത്തിന് കൂടുതല്‍ വര്‍ണ്ണപ്പകിട്ടേകും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ കാറ്റഗേറ്റിക്കല്‍ കോര്‍ഡിനേറ്റര്‍ റവ ഫാ ജോയി വയലില്‍ CST ആയിരിക്കും മുഖ്യാതിഥി. പരിപാടികള്‍ക്ക് ശേഷം സ്‌നേഹ വിരുന്നുണ്ടായിരിക്കും.
മനുഷ്യ മക്കളോടുള്ള സ്‌നേഹം നിമിത്തം മനുഷ്യരായി അവതരിച്ച ദൈവ പുത്രന്‍ നമ്മളെ ഏവരേയും അനുഗ്രഹിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് ബ്രിസ്റ്റോള്‍ മിഷന്‍ ഡയറക്ടര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ട് CST യും ട്രസ്റ്റിമാരായ സെബാസ്റ്റിയന്‍ ലോനപ്പന്‍, ഷാജി വര്‍ക്കി, ബിനു ജേക്കബ്, മെജോ ജോയി എന്നിവര്‍ എല്ലാ കുടുംബങ്ങളേയും സ്‌നേഹപൂര്‍വ്വം ക്രിസ്തുമസ് ആഘോഷ പരിപാടിയിലേക്ക് ക്ഷണിക്കുന്നു.
വാര്‍ത്ത ; സി ലീന മേരി