CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 6 Minutes 25 Seconds Ago
Breaking Now

ലണ്ടന്‍ ക്രോയ്‌ഡോണില്‍ നിര്യാതനായ എസി വര്‍ഗീസ് ആലുംമൂട്ടിലിന്റെ സംസ്‌കാരം 15ാം തിയതി ബുധനാഴ്ച ക്രോയിഡോണ്‍ മിച്ചം റോഡ് സെമിത്തേരിയില്‍

ലണ്ടന്‍ ; ക്രോയിഡോണില്‍ നിര്യാതനായ യുകെയിലെ ആദ്യകാല മലയാളിയും ചെങ്ങന്നൂര്‍ ആലും മൂട്ടില്‍ എസി വര്‍ഗീസ് (കുഞ്ഞൂഞ്ഞ് 88) ന്റെ സംസ്‌കാരം 2020 ബുധനാഴ്ച (15ാം തിയതി) രാവിലെ 10.30 മുതല്‍ 12.30 വരെയുള്ള സമയത്ത് ക്രോയിഡോണ്‍ മിച്ചം റോഡ് സെമിത്തേരിയില്‍ വച്ച് ലണ്ടന്‍ സെ്ന്റ് ജെയിംസ് മാര്‍ത്തോമാ ഇടവക വികാരി റവ കെ കെ കുരുവിളയുടെ മുഖ്യകാര്‍മികത്വത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്.

പരേതയും ക്രോയിഡോണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രി നഴ്‌സായിരുന്ന അന്നമ്മ വര്‍ഗീസാണ് ഭാര്യ.

റേച്ചല്‍ ജോസഫ്, ചാണ്ടി വര്‍ഗീസ്, മാത്യു വര്‍ഗീസ്, ജോണ്‍ വര്‍ഗീസ് എന്നിവര്‍ മക്കളും പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ദേശീയ സമിതി അംഗം ജോര്‍ജ് ജോസഫ് (സാജന്‍ കടമ്പനാട്) , സോണിയ വര്‍ഗീസ് (പാല) എന്നിവര്‍ ജാമാതാക്കളുമാണ്. ട്രൂമാന്‍ ജോസഫ്, വെസ്ലി ജോസഫ്, റെബേക്കാ ജോസഫ്, ജസീക്കാ വര്‍ഗീസ്, മൈക്കിള്‍ വര്‍ഗീസ് എന്നിവര്‍ കൊച്ചുമക്കളുമാണ്.

സിങ്കപ്പൂരില്‍ നിന്ന് 1972 ലാണ് പരേതന്‍ യുകെയില്‍ എത്തിയത്.

സംസ്‌കാരം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്

 

ഈസ്റ്റ് ചാപല്‍

മിചാം റോഡ് സെമിത്തേരി, ക്രോയ്‌ഡോണ്‍ , CR9 3AT

ഫോണ്‍ ; 07954414478

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.