മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനായി അടുത്തുള്ള കെട്ടിടത്തിലെ കക്കൂസില്‍ ഒളിച്ചിരുന്ന മാതൃഭൂമി ചാനലനിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.
ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ മറികടന്ന് റിപ്പോര്‍ട്ട് ചെയ്തതിനാണ് റിപ്പോര്‍ട്ടര്‍ ബിജു പങ്കജിനും ക്യാമറാമാന്‍ ബിനു തോമസിനുമെതിരെ പനങ്ങാട് പൊലീസ് കേസെടുത്തത്. ഐ.പി.സി 188 പ്രകാരമാണ് കേസ്.
ശനിയാഴ്ച എച്ച്ടുഒ ഫ്‌ളാറ്റ്, ആല്‍ഫ സെറീന്‍ ഇരട്ട സമുച്ചങ്ങള്‍ എന്നിവ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുന്നത് ഒരേ ഫ്രെയിമില്‍ ഒപ്പിയെടുക്കാന്‍ വേണ്ടി ചാനലിലെ ക്യാമറാമാനും റിപ്പോര്‍ട്ടറും തലേന്ന് രാത്രി തന്നെ സമീപത്തെ കെട്ടിടത്തിലെ കക്കൂസില്‍ ഒളിച്ചിരിക്കുകയായിരുന്നു.
പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് കയറിയതെന്നും രാവിലെ കെട്ടിടം പരിശോധിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ കക്കൂസില്‍ തിരയാത്തതിനാല്‍ തങ്ങളെ കണ്ടെത്താനായില്ലെന്നും വാര്‍ത്തയില്‍ റിപ്പോര്‍ട്ടര്‍ പറഞ്ഞിരുന്നു.
മാതൃഭൂമിയുടെ റിപ്പോര്‍ട്ടിംഗിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക ട്രോളുകളും ഉയര്‍ന്നിരുന്നു.