CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 56 Minutes 41 Seconds Ago
Breaking Now

എവേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ ജോണും സെഹിയോന്‍ യുകെ ടീമും ശുശ്രൂഷകള്‍ നയിക്കും

സെഹിയോന്‍ യുകെ ഇംഗ്ലീഷ് ടീം നയിക്കുന്ന മൂന്നാം ശനിയാഴ്ച ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി 18ാം തിയതി ശനിയാഴച ഉച്ചയ്ക്ക് 2 മണി മുതല്‍ ആറു മണിവരെ. ലണ്ടനിലെ പാമേഴ്‌സ് ഗ്രീന്‍ കാത്തലിക് ഹൈസ്‌കൂളിലെ പ്രധാന ഹാളില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കുമായി ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു.

ഉച്ചയ്ക്ക് ഒന്നരയ്ക്ക് ജപമാല പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ ദൈവസ്തുതി ആരാധന, ദൈവ വചന പ്രഘോഷണം, വിശുദ്ധ കുര്‍ബാന, ദിവ്യ കാരുണ്യ ആരാധനയും രോഗ സൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങ്ങിനും അവസരമുണ്ടായിരിക്കും.

ദൈവ വചന വര്‍ഷമായി ആചരിക്കുന്ന 2020 ലെ ആദ്യ കണ്‍വെന്‍ഷനില്‍ പാമേഴ്‌സ്ഗ്രീന്‍ എന്‌റ് പള്ളിയിലെ വികാരി ഫാ ജോണ്‍ വിശുദ്ധ ബലി അര്‍പ്പിക്കുകയും മുഴുവന്‍ സമയ സുവിശേഷ പ്രഘോഷണകനായ ബ. ജാക്‌സന്‍ വചന സന്ദേശം നല്‍കും. ബ. സെയിന്‍സ് രോഗ സൗഖ്യ പ്രാര്‍ത്ഥനയും ബ ടിങ്കു ഗാന ശുശ്രൂഷയും സോജ ി ബിജോ കുട്ടികളുടെ ശുശ്രൂഷയും നയിക്കും.




കൂടുതല്‍വാര്‍ത്തകള്‍.