CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 16 Seconds Ago
Breaking Now

നായ്ക്കളെ പോലെ വെടിവച്ചു കൊല്ലുമെന്ന ബിജെപി നേതാവിന്റെ പരാമര്‍ശം ; ബംഗാള്‍ ഉത്തര്‍പ്രദേശല്ലെന്ന് മമത

'ബംഗാള്‍ ഉത്തര്‍പ്രദേശല്ലെന്നാണ് മമതയുടെ പ്രതികരണം. ഇത് അപമാനകരമാണ്.

പൊതു മുതല്‍ നശിപ്പിക്കുന്നവരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പട്ടിയെ പോലെ വെടിവച്ചെന്ന പശ്ചിമബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി മമത ബാനര്‍ജി.

ബംഗാള്‍ ഉത്തര്‍പ്രദേശല്ലെന്നാണ് മമതയുടെ പ്രതികരണം. ഇത് അപമാനകരമാണ്. എങ്ങനെയാണ് നിങ്ങള്‍ക്ക് ഇങ്ങനെ പറയാന്‍ കഴിയുന്നത്. നിങ്ങളുടെ പേരു പറയുന്നതേ മോശമാണ്. നിങ്ങള്‍ വെടിവയ്പ്പിനെ പ്രോത്സാഹിപ്പിക്കുന്നു. ഇത് യുപിയല്ല. ഇവിടെ വെടിവയ്പ്പ് നടക്കില്ല. നാളെ ഇവിടെയെന്തെങ്കിലും നടന്നാല്‍ താങ്കളും ഒരേ പോലെ ഉത്തരവാദിയാണെന്ന് ഓര്‍മ്മ വേണം, മമത പറഞ്ഞു.

പ്രതിഷേധിക്കുന്നവരെ വെടിവച്ചുകൊല്ലുകയാണോ വേണ്ടതെന്നും ദിലീപ് ഘോഷിന് മറുപടിയായി മമത പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.