CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 23 Seconds Ago
Breaking Now

ബര്‍മിംഗ്ഹാം സിറ്റി സെന്ററില്‍ സ്വകാര്യ കാറുകള്‍ നിരോധിക്കുന്നു; പൊതുഗതാഗതത്തിന് മുന്‍തൂക്കം നല്‍കാന്‍ ലേബര്‍ സിറ്റി കൗണ്‍സില്‍; നടക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് നടന്നും പോകാം; പാര്‍ക്കിംഗ് സൗകര്യങ്ങള്‍ കുറയ്ക്കും!

പുതിയ ട്രാന്‍സ്‌പോര്‍ട്ട് പദ്ധതികള്‍ പ്രകാരം സിറ്റി സെന്ററിലൂടെ സ്വകാര്യ വാഹനങ്ങള്‍ക്ക് യാത്ര അനുവദിക്കില്ല

ബര്‍മിംഗ്ഹാം സിറ്റി സെന്ററിലൂടെ കാറില്‍ പറക്കാന്‍ സ്വപ്‌നം കാണുന്നവര്‍ക്ക് ഇനി അധിക കാലം ഈ സ്വപ്‌നത്തിലൂടെ സഞ്ചരിക്കാന്‍ കളിയില്ല. മലിനീകരണം നിയന്ത്രിക്കാനുള്ള പുതിയ ശക്തമായ പദ്ധതികളുടെ ഭാഗമായി സിറ്റി സെന്ററില്‍ കാറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനാണ് സിറ്റി കൗണ്‍സില്‍ ഒരുങ്ങുന്നത്. സിറ്റിക്ക് അകത്തേക്ക് കാറില്‍ വരാന്‍ ഡ്രൈവര്‍മാര്‍ക്ക് സാധിക്കുമെങ്കിലും മറ്റിടങ്ങളിലേക്ക് പോകാന്‍ റിംഗ് റോഡുകളെ ആശ്രയിക്കേണ്ടി വരും. 

ലേബര്‍ നേതൃത്വത്തിലുള്ള സിറ്റി കൗണ്‍സിലാണ് മലിനീകരണം കുറയ്ക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചത്. എ38ല്‍ സുപ്രധാന മാറ്റങ്ങള്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ക്ക് പുറമെ റെസിഡന്‍ഷ്യല്‍ റോഡുകളില്‍ 20 എംപിഎച്ച് വേഗപരിധിയും നിശ്ചയിക്കുമെന്നാണ് റിപ്പോര്‍ട്ട്. കാറുകളേക്കാള്‍ പ്രാധാന്യം ജനങ്ങള്‍ക്ക് നല്‍കാനുള്ള സ്‌കീം ട്രാന്‍സ്‌പോര്‍ട്ട് പ്ലാനിന്റെ ഭാഗമായാണ് നടപ്പാക്കുന്നത്. 2030ഓടെ നഗരത്തെ കാര്‍ബണ്‍ ന്യൂട്രലാക്കി മാറ്റുകയാണ് ലക്ഷ്യം. 

വായുവിന്റെ ഗുണമേന്മ മെച്ചപ്പെടുത്താനുള്ള അവസാന മുന്നറിയിപ്പാണ് കൗണ്‍സിലിന് നല്‍കിയത്. ക്ലീന്‍ എയര്‍ സോണുകള്‍ ആവിഷ്‌കരിക്കാനുള്ള പദ്ധതികളുടെ ഭാഗവുമാണ് ഇത്. നഗരത്തിലെ ജനസംഖ്യ കുതിച്ചുയരുന്ന സാഹചര്യത്തില്‍ പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് മറ്റൊരു ലക്ഷ്യം. 2031 ആകുന്നതോടെ 1.2 മില്ല്യണ്‍ അധിക യാത്രകളാണ് ആവശ്യമായി വരികയെന്നാണ് കണക്കുകള്‍. 

പുതിയ ട്രാന്‍സ്‌പോര്‍ട്ട് പദ്ധതികള്‍ പ്രകാരം സിറ്റി സെന്ററിലൂടെ സ്വകാര്യ വാഹനങ്ങള്‍ക്ക് യാത്ര അനുവദിക്കില്ല. കാറുകള്‍ അകത്തേക്കും പുറത്തേക്കും പോകാന്‍ റിംഗ് റോഡുകള്‍ ഉപയോഗിക്കേണ്ടി വരും. ഇതുവഴി ബര്‍മിംഗ്ഹാമിലെ താമസക്കാര്‍ കൂടുതലായി പൊതുഗതാഗതം പ്രയോജനപ്പെടുത്തുമെന്നാണ് കൗണ്‍സിലിന്റെ പ്രതീക്ഷ. ഒപ്പം കാല്‍നട യാത്രയും വിനിയോഗിക്കണം. കാര്‍ പാര്‍ക്കിംഗ് കുറയ്ക്കാനും, സൗജന്യ പാര്‍ക്കിംഗ് എ4540 മിഡില്‍വേയ്ക്കുള്ളില്‍ പൂര്‍ണ്ണമായി ഒഴിവാക്കി, ഓരോ തൊഴിലിട പാര്‍ക്കിംഗിനും വാര്‍ഷിക ഫീസും വരും.




കൂടുതല്‍വാര്‍ത്തകള്‍.