CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 19 Seconds Ago
Breaking Now

സെക്‌സ്, മയക്കുമരുന്ന് ആരോപണത്തില്‍ നാണംകെട്ട് പുറത്തായ കീത്ത് വാസ് രാഷ്ട്രീയത്തില്‍ തിരിച്ചുവരുന്നു; ലെസ്റ്റര്‍ ഈസ്റ്റ് കോണ്‍സ്റ്റിറ്റിയൂവന്‍സ് ലേബര്‍ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തു; കോമണ്‍സ് തിരിച്ചുവരവിനും പദ്ധതി?

സിഎല്‍പി ചെയര്‍മാനായി രാഷ്ട്രീയത്തില്‍ തിരികെ പ്രവേശിച്ച കീത്ത് വാസ് കോമണ്‍സ് മടങ്ങിവരവിനാണ് ഒരുങ്ങുന്നതെന്നാണ് ആരോപണം

പുരുഷ ലൈംഗിക തൊഴിലാളികള്‍ക്ക് മയക്കുമരുന്ന് വാഗ്ദാനം ചെയ്‌തെന്ന് കണ്ടെത്തിയതോടെ പാര്‍ലമെന്റില്‍ നിന്നും നിര്‍ബന്ധിത രാജിക്ക് വിധേയനായ മുന്‍ ലേബര്‍ എംപി കീത്ത് വാസ് രാഷ്ട്രീയത്തില്‍ പുനരവതരിച്ചു. തന്റെ പഴയ മണ്ഡലമായ ലെസ്റ്റര്‍ ഈസ്റ്റില്‍ കോണ്‍സ്റ്റിറ്റിയുവന്‍സി ലേബര്‍ പാര്‍ട്ടി (സിഎല്‍പി) ചെയര്‍മാനായാണ് കീത്ത് വാസ് സ്ഥാനമേറ്റത്. ഡിസംബറിലെ പൊതുതെരഞ്ഞെടുപ്പില്‍ കടുത്ത കോര്‍ബിന്‍ പക്ഷക്കാര്‍ക്കാണ് ഈ സീറ്റ് അനുവദിച്ചത്. 

എന്നാല്‍ മണ്ഡലത്തില്‍ സിഎല്‍പി ചെയര്‍മാനായി രാഷ്ട്രീയത്തില്‍ തിരികെ പ്രവേശിച്ച കീത്ത് വാസ് കോമണ്‍സ് മടങ്ങിവരവിനാണ് ഒരുങ്ങുന്നതെന്നാണ് ആരോപണം ഉയരുന്നത്. ഇത് പ്രതിഷേധങ്ങള്‍ക്കും കാരണമാകുന്നുണ്ട്. പുരുഷ ലൈംഗിക തൊഴിലാളികള്‍ക്ക് ക്ലാസ് എ മയക്കുമരുന്ന് വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തതിന് പിടിക്കപ്പെട്ടതോടെ കോമണ്‍സില്‍ നിന്നും 63-കാരനായ വാസിന് ആറ് മാസത്തെ സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. 

ഇതോടെ ഡിസംബര്‍ 12ന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ തന്റെ സീറ്റ് വാസിന് വിട്ടുകൊടുക്കേണ്ടിയും വന്നു. എംപിമാരുടെ ചട്ടം ലംഘിച്ച് ഗുരുതരമായ വീഴ്ച വരുത്തിയെന്നാണ് ഹൗസ് ഓഫ് കോമണ്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് കമ്മിറ്റി കണ്ടെത്തിയത്. കീത്ത് വാസ് മടങ്ങിവരവിന് ശ്രമിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നതോടെ പ്രദേശത്തെ രാഷ്ട്രീയത്തില്‍ മോശം സ്വാധീനമാണ് മുന്‍ യൂറോപ്പ് മന്ത്രിക്ക് ഉള്ളതെന്ന് നോര്‍ത്ത് വെസ്റ്റ് ലെസ്റ്റര്‍ഷയര്‍ ടോറി എംപി ആന്‍ഡ്രൂ ബിഡ്‌ജെന്‍ ആരോപിച്ചു. 

പാര്‍ലമെന്ററി നിലവാരത്തിന് ചേരില്ലെന്ന് കണ്ടെത്തിയ ഒരാളെ ലേബര്‍ പാര്‍ട്ടി അസോസിയേഷന്‍ ചെയര്‍മാന്‍ പദവിയില്‍ ഇരുത്തിയത് അവിശ്വസനീയമാണെന്ന് ബിഡ്‌ജെന്‍ പറഞ്ഞു. എന്നാല്‍ ലെസ്റ്റര്‍ ഈസ്റ്റില്‍ കെട്ടിയിറക്കിയ കോര്‍ബിന്‍ അനുഭാവിയായ സ്ഥാനാര്‍ത്ഥി ക്ലോഡിയ വെബ്ബെ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് എംപിയായത്. കീത്ത് വാസിന് പ്രദേശത്തെ ജനങ്ങളുമായുള്ള ബന്ധം വിനിയോഗിക്കാനാണ് ഈ നീക്കമെന്ന് മുന്‍ സിഎല്‍പി ചെയര്‍മാന്‍ ജോണ്‍ തോമസ് പറഞ്ഞു. കോര്‍ബിന്റെ പിന്‍ഗാമിയെ നിശ്ചയിക്കുന്ന യോഗങ്ങളില്‍ കീത്ത് വാസ് സജീവമായി പങ്കെടുക്കുന്നുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.