CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 39 Minutes 32 Seconds Ago
Breaking Now

ദേവേന്ദര്‍ സിങ്ങിനെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നു ; പുല്‍വാമ സംഭവം വീണ്ടും അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

ദേവീന്ദര്‍ സിങ്ങിനെ പുല്‍വാമയില്‍ ഡിഎസ്പിയായി നിയമിച്ചത് സംബന്ധിച്ച് അന്വേഷണം വേണം.

കാശ്മീരില്‍ ഡിവൈഎസ്പി ദേവീന്ദര്‍ സിങ് ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. കേസ് എന്‍ഐഎക്ക് കൈമാറിയത് ദേവീന്ദര്‍ സിങ്ങിനെ നിശബ്ദമാക്കാനാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. കേസ് അന്വേഷണം ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ പുനരന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ദേവീന്ദര്‍ സിങ്ങിനെ പുല്‍വാമയില്‍ ഡിഎസ്പിയായി നിയമിച്ചത് സംബന്ധിച്ച് അന്വേഷണം വേണം. സിങ്ങിന്റെ അറസ്റ്റിന് പിന്നാലെയുണ്ടായ ജനങ്ങളുടെ സംശയങ്ങള്‍ക്ക് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ദേവീന്ദര്‍ സിങ്ങിനെ നിശബ്ദനാക്കാന്‍ കേസ് എന്‍ഐഎക്ക് വിടുന്നതാണ് എളുപ്പ മാര്‍ഗ്ഗം. എന്‍ഐഎ തലവന്‍ വൈ സി മോദിയുടെ കയ്യില്‍ വിഷയം എത്തുന്നതോടെ കേസ് ചത്തതിന് തുല്യമാകുമെന്നും രാഹുല്‍ ആരോപിച്ചു.

2002ലെ ഗുജറാത്ത് കലാപകേസും 2003ലെ ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി ഹരേണ്‍ പാണ്ഡ്യ കൊല്ലപ്പെട്ട കേസും അന്വേഷിച്ചത് വൈ സി മോദിയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. അതേസമയം, രാജ്യ സുരക്ഷ സംബന്ധിച്ച ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥെ പറഞ്ഞു. സര്‍ക്കാര്‍ എന്തുകൊണ്ടാണ് നിശ്ബ്ദത പാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.