CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 25 Seconds Ago
Breaking Now

ഇത്തരം മൃഗങ്ങളെ ആറ് മാസത്തിനുള്ളില്‍ തൂക്കിലേറ്റാന്‍ നിയമം കൊണ്ടുവരേണ്ടതല്ലേ? ദയവുചെയ്ത് ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത് ; നിര്‍ഭയ കേസില്‍ കെജ്രിവാള്‍

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നീട്ടിവെച്ചത് രാജ്യത്തെ ജനങ്ങളെ ഏറെ വിഷമിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിര്‍ഭയ കേസ് രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വിഷയം രാഷ്ട്രീയവത്കരിക്കുന്നത് തന്നെ ഏറെ ദുഃഖിപ്പിച്ചതായി കെജ്രിവാള്‍ പറഞ്ഞു. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നീട്ടിവെച്ചത് രാജ്യത്തെ ജനങ്ങളെ ഏറെ വിഷമിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ വൈകുന്നതിനെതിരെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രംഗത്തെത്തിയതിനെത്തുടര്‍ന്നാണ് കെജ്രിവാള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇരയുടെ അമ്മയ്ക്ക് നീതി വൈകുന്നതിന്റെ കാരണം ആംആദ്മി സര്‍ക്കാരാണെന്നായിരുന്നു സ്മൃതിയുടെ ആരോപണം.

2018ല്‍ പ്രതികളുടെ പുനഃപരിശോധനാ ഹര്‍ജി കോടതി തള്ളിയതിനു ശേഷം ആംആദ്മി സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നോ? പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളിയെ വിട്ടയച്ചപ്പോള്‍ 10,000 രൂപ നല്‍കിയത് എന്തിനാണെന്നും സ്മൃതി ഇറാനി ചോദിച്ചിരുന്നു.

ഇത്തരം വിഷയങ്ങില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ദുഃഖകരമാണെന്ന് കെജ്രിവാള്‍ പറഞ്ഞു. കുറ്റവാളികളെ ഉടന്‍ തൂക്കിലേറ്റാന്‍ ഒത്തുചേര്‍ന്നല്ലേ പ്രവര്‍ത്തിക്കണ്ടതെന്നും കെജ്രിവാള്‍ ചോദിച്ചു. ഇത്തരം മൃഗങ്ങളെ ആറ് മാസത്തിനുള്ളില്‍ തൂക്കിലേറ്റാന്‍ നിയമം കൊണ്ടുവരേണ്ടതല്ലേ? ദയവുചെയ്ത് ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

 

 




കൂടുതല്‍വാര്‍ത്തകള്‍.