CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 43 Minutes 33 Seconds Ago
Breaking Now

ലോകത്ത് എവിടേയും നിര്‍മ്മിച്ചിട്ടില്ല ; ഫഡ്‌നാവിസ് കൊണ്ടുവന്ന 71000 കോടിയുടെ ഹൈപ്പര്‍ലൂപ്പ് പദ്ധതിയ്ക്ക് തടയിട്ട് ഉദ്ധവ് സര്‍ക്കാര്‍

മുംബൈയില്‍ നിന്ന് പൂനയ്ക്ക് 35 മിനിറ്റില്‍ യാത്ര സാധ്യമാക്കുന്ന പദ്ധതി നടപ്പാക്കാന്‍ ഫഡ്‌നാവിസ് സര്‍ക്കാരിന്റെ കാലത്താണ് ധാരണയാകുന്നത്.

മഹാരാഷ്ട്രയിലെ ഹൈപ്പര്‍ലൂപ്പ് പദ്ധതിയും തടയിടാന്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍. ഇത്രയും അപകട സാധ്യതയും സാമ്പത്തിക ബാധ്യതയുമുള്ള ഒരു പദ്ധതി ഇപ്പോള്‍ നടപ്പാക്കാന്‍ കഴിയുന്ന സാഹചര്യമല്ലെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു.

ലോകത്ത് ഒരിടത്തും ഇതുവരെ ഹൈപ്പര്‍ലൂപ്പ് നിര്‍മ്മിച്ചിട്ടില്ല. ആരെങ്കിലും എവിടെയെങ്കിലും നിര്‍മ്മിക്കട്ടെ. ഇതു വിജയകരമാണെങ്കില്‍ നമുക്ക് അതിനെ കുറിച്ച് ചിന്തിക്കാം. മറ്റ് ഗതാഗത മാര്‍ഗ്ഗങ്ങളിലും സര്‍ക്കാരിന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് അജിത് പവാര്‍ പറഞ്ഞു.

വിര്‍ജിന്‍ ഗ്രൂപ്പിന്റെ ശത കോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സന്റെ സ്വപ്ന പദ്ധതിയാണ് ഹൈപ്പര്‍ലൂപ്പ്. മുംബൈയില്‍ നിന്ന് പൂനയ്ക്ക് 35 മിനിറ്റില്‍ യാത്ര സാധ്യമാക്കുന്ന പദ്ധതി നടപ്പാക്കാന്‍ ഫഡ്‌നാവിസ് സര്‍ക്കാരിന്റെ കാലത്താണ് ധാരണയാകുന്നത്. 71000 കോടിയുടെ പദ്ധതിയായിരുന്നു. വായു ഇല്ലാത്ത കുഴലിലൂടെ കാന്തിക ശക്തിയില്‍ ഓടുന്ന വണ്ടിയാണിത്. ശബ്ദവേദതയില്‍ ഇവ സഞ്ചരിക്കും. സൗരോര്‍ജ്ജമാണ് ഉപയോഗിക്കുക. കഴിഞ്ഞ ഡിസംബറില്‍ വിദേശത്ത് നടത്തിയ പരീക്ഷണത്തില്‍ 385 കിലോമീറ്റര്‍ വേഗതിയാലാണ് ഹൈപ്പര്‍ലൂപ്പ് ഓടിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.