CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 12 Minutes 38 Seconds Ago
Breaking Now

ബ്രിട്ടനില്‍ ഏറ്റവും ലാഭം നല്‍കുന്ന സൂപ്പര്‍മാര്‍ക്കറ്റായി 'സെയിന്‍സ്ബറീസ്'; ആസ്ദ, മോറിസണ്‍സ് എന്നിവരെ മറികടക്കുന്നത് ഇതാദ്യം; ഇന്ധന വില കുതിച്ചുര്‍ന്നു; നിങ്ങള്‍ക്ക് തോന്നിയോ ഈ വിലക്കുറവ്?

സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഇന്ധന വില ലിറ്ററിന് 5.2 പെന്‍സ് വരെ കുതിച്ചുയര്‍ന്നതായി എഎ

2019-ല്‍ ബ്രിട്ടീഷ് ജനതയ്ക്ക് ഏറ്റവും ലാഭം നല്‍കിയ സൂപ്പര്‍മാര്‍ക്കറ്റായി സെയിന്‍സ്ബറീസിന് കിരീടം നല്‍കി വിച്ച്? വര്‍ഷത്തില്‍ 53 ബ്രാന്റഡ് ഗ്രോസറികളുടെ ട്രോളിക്ക് ശരാശരി 107.01 പൗണ്ടാണ് ചെലവ് വന്നതെന്ന് കണ്‍സ്യൂമര്‍ വാച്ച്‌ഡോഗ് പറയുന്നു. രണ്ടാം സ്ഥാനത്തെത്തിയ ആസ്ദയില്‍ 64 പെന്‍സാണ് ട്രോളിക്ക് അധികമായി വന്നത്. മൂന്നാം സ്ഥാനത്തെത്തിയ മോറിസണ്‍സില്‍ 2.12 പൗണ്ടാണ് അധികം ചെലവ് നേരിട്ടത്. 

ആന്‍ഡ്രെക്‌സ് ടോയ്‌ലറ്റ് പേപ്പര്‍, വീറ്റാബിക്‌സ്, ഡോള്‍മിനോ പാസ്താ സോസ് പ്ലസ് ബ്രെഡ്, ക്രിസ്പ്‌സ്, ബട്ടര്‍, ചീസ്, ക്ലീനിംഗ് പ്രൊഡക്ടുകള്‍, പെറ്റ് ഫുഡ്, സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് ഷോപ്പിംഗ് ലിസ്റ്റ്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം മോറിസണ്‍സ് രണ്ട് വട്ടവു, ആസ്ദ ഒരുവട്ടവും ഒന്നാമതെത്തി. സെയിന്‍സ്ബറീസ് ഇതാദ്യമായാണ് വിജയിക്കുന്നത്. വെയ്റ്റ്‌റോസ് തുടര്‍ച്ചയായ നാലാം വട്ടവും നാലാമതായി. 

ബഡ്ജറ്റ് ഐറ്റങ്ങള്‍ക്ക് തങ്ങളുടെ ശൃംഖല മികച്ച വിലക്കുറവ് നല്‍കുന്നതായി സെയിന്‍സ്ബറീസ് മേധാവി മൈക് കൂപ്പെ പറഞ്ഞു. ഇവരുടെ ഇന്‍ സ്‌റ്റോര്‍ ഗ്രോസറി വില്‍പ്പന കഴിഞ്ഞ നാല് മാസത്തില്‍ 0.4 ശതമാനവും, ഓണ്‍ലൈന്‍ വില്‍പ്പന 5 ശതമാനവും വര്‍ദ്ധിച്ചു. അതേസമയം ഫെസ്റ്റിവല്‍ ഡിസ്‌കൗണ്ടുകള്‍ കഴിഞ്ഞതിന് പിന്നാലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഇന്ധന വില ലിറ്ററിന് 5.2 പെന്‍സ് വരെ കുതിച്ചുയര്‍ന്നതായി എഎ വ്യക്തമാക്കി. 

ആസ്ദ 2 പെന്‍സ് ഡിസ്‌കൗണ്ട് നല്‍കിയതോടെ എതിരാളികളും വിലകുറയ്ക്കാന്‍ നിര്‍ബന്ധിതമായി. ഡിസംബര്‍ മധ്യത്തോടെ ശരാശരി പമ്പുകളിലെ വില ശരാശരി 2.5 പെന്‍സ് പെട്രോളിലും, 3 പെന്‍സ് ഡീസലിലും ഉയര്‍ന്നു. ഇറാന്‍ പ്രതിസന്ധിയാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.