CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 39 Minutes 59 Seconds Ago
Breaking Now

അടുത്ത 2 മാസത്തില്‍ ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ 'കൂടുതല്‍' അടയ്‌ക്കേണ്ട ഗതികേട് വരും; വിലകുറഞ്ഞ ഫിക്‌സഡ് റേറ്റ് ഡീലുകളുടെ കാലാവധി തീരുന്നത് വിനയാകും; എനര്‍ജി ബില്‍ കുറയ്ക്കാന്‍ ഇതാണ് വഴി!

ഓരോ വര്‍ഷവും 72.50 പൗണ്ട് വര്‍ദ്ധനവാണ് ശരാശരി വിലയില്‍ ഉപഭോക്താവിന് നേരിടുകയെന്ന് എനര്‍ജി ഹെല്‍പ്പ്‌ലൈന്‍

നിലവിലുള്ള ലാഭകരമായ ഫിക്‌സഡ് റേറ്റ് ഡീലുകളുടെ കാലാവധി അടുത്ത രണ്ട് മാസത്തില്‍ അവസാനിക്കുന്നതോടെ കാല്‍ ലക്ഷത്തോളം ആളുകള്‍ അവരുടെ ഗ്യാസ്, വൈദ്യുതി ഉപയോഗത്തിന് കൂടുതല്‍ തുക ചെലവഴിക്കാനുള്ള അപകടം നേരിടുകയാണെന്ന് മുന്നറിയിപ്പ്. 77 ലാഭകരമായ ഡീലുകളാണ് ജനുവരി അവസാനത്തോടെ അല്ലെങ്കില്‍ ഫെബ്രുവരിയില്‍ തീരുന്നത്. പുതിയ ഫിക്‌സഡ് റേറ്റ് ഡീലിലേക്ക് മാറാത്ത പക്ഷം ഈ ഉപഭോക്താക്കള്‍ സ്വാഭാവികമായി കൂടുതല്‍ വിലയേറിയ സ്റ്റാന്‍ഡേര്‍ഡ് എനര്‍ജി താരിഫിലേക്ക് മാറും. 

ഇതുവഴി ഓരോ വര്‍ഷവും 72.50 പൗണ്ട് വര്‍ദ്ധനവാണ് ശരാശരി വിലയില്‍ ഉപഭോക്താവിന് നേരിടുകയെന്ന് എനര്‍ജി ഹെല്‍പ്പ്‌ലൈന്‍ പറയുന്നു. 18 മില്ല്യണ്‍ പൗണ്ടിലേറെയാണ് ഈ ബില്ലുകള്‍ സ്വരൂപിക്കുക. അതേസമയം ഈ ഉപഭോക്താക്കള്‍ സേവനദാതാവിന്റെ ലാഭകരമായ നിലവിലെ മറ്റൊരു റേറ്റിലേക്കോ, മറ്റൊരു സപ്ലയറിലേക്കോ മാറിയാല്‍ വര്‍ഷത്തില്‍ 334 പൗണ്ട് ശരാശരി ലാഭം നേടാമെന്നതാണ് സവിശേഷത. 

ഡീലുകളുടെ കാലാവധി അവസാനിക്കുമ്പോള്‍ കസ്റ്റമറെ സ്റ്റാര്‍ഡേര്‍ഡ് താരിഫുകളിലേക്കാണ് എനര്‍ജി സപ്ലയര്‍മാര്‍ മടക്കിക്കൊണ്ടുപോകുകയെന്ന് എനര്‍ജി ഹെല്‍പ്പ്‌ലൈന്‍ ഡയറക്ടര്‍ മാര്‍ക്ക് ടോഡ് പറഞ്ഞു. ഇതുവഴി വില സ്വാഭാവികമായി ഉയരും. പല ഘട്ടങ്ങളിലും ഇത് വലിയ തുകയാകും. ഉപഭോക്താക്കള്‍ ഇത് അനുഭവിച്ച് കൊണ്ടിരിക്കാതെ ജാഗ്രത പാലിക്കണം, ടോഡ് ചൂണ്ടിക്കാണിച്ചു. 

എളുപ്പത്തില്‍ മാറാന്‍ കഴിയുന്ന കുടുംബ ബില്‍ എനര്‍ജിയുടേതാണെന്നും അദ്ദേഹം പറയുന്നു, അഞ്ച് മിനിറ്റ് കൊണ്ട് ലാഭകരമായ ഡീലിലേക്ക് മാറാന്‍ സൗകര്യമുണ്ട്. പുതിയ ലാഭകരമായ ഡീല്‍ നേരത്തെ തെരഞ്ഞെടുത്താല്‍ എനര്‍ജി സപ്ലയര്‍ക്ക് ഉയര്‍ന്ന വിലയുള്ള സ്റ്റാന്‍ഡേര്‍ഡ് താരിഫ് അടിച്ചേല്‍പ്പിക്കാനും കഴിയില്ല. 




കൂടുതല്‍വാര്‍ത്തകള്‍.