CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 19 Minutes 54 Seconds Ago
Breaking Now

ആഘോഷ രാവില്‍ ആറാടി ബ്രിസ്‌റ്റോള്‍ ; യുണൈറ്റഡ് ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ദൃശ്യ വിരുന്നായി

സൗത്ത്മീഡ് കമ്യൂണിറ്റി ഹാളില്‍ വച്ച് വൈകീട്ട് ആറു മണിയ്ക്ക് തുടങ്ങി രാത്രി പത്തുമണി വരെ നീണ്ടു.

യുണൈറ്റഡ് ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്റെ (UBMA) ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ കാണികള്‍ക്ക് മികച്ചൊരു സായാഹ്നമാണ് സമ്മാനിച്ചത്.  സൗത്ത്മീഡ് കമ്യൂണിറ്റി ഹാളില്‍ വച്ച് വൈകീട്ട് ആറു മണിയ്ക്ക് തുടങ്ങി രാത്രി പത്തുമണി വരെ നീണ്ടു.

മനോഹരമായി അലങ്കരിച്ച സൗത്ത്മീഡ് കമ്യൂണിറ്റി ഹാളില്‍ തിങ്ങി നിറഞ്ഞ അംഗങ്ങളെ സാക്ഷി നിര്‍ത്തി പ്രസിഡന്റ് ജാക്‌സണ്‍ ജോസഫും സെക്രട്ടറി ജോണ്‍ ജോസഫും ഭാരവാഹികളായ മെജോ,ജെയ്, ബിജു, ഷിജു, റെയ്, സോണി, റെജി, മാത്യു, ജോബിച്ചന്‍ എന്നിവർ ചേര്‍ന്ന് തിരി തെളിച്ച് ആഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്തു.

പ്രസിഡന്റ് ജാക്‌സണ്‍ ജോസഫ് ഏവരേയും സ്വാഗതം ചെയ്തു. തുടര്‍ന്ന് അവതാരകരായ സ്‌നേഹ, റീഗന്‍ ,ലിയോ എന്നിവര്‍ സാന്റയേയും സംഘത്തേയും വേദിയിലേക്ക് ക്ഷണിച്ചു.

ആഘോഷമായി സാന്റായും കുട്ടികളും വേദിയിലെത്തി. തുടര്‍ന്ന് യുബിഎംഎ യിലെ കുട്ടികള്‍ ചേര്‍ന്ന് അവതരിപ്പിച്ച നേറ്റിവിറ്റി സ്‌കിറ്റ് അരങ്ങേറി. പിന്നീട് ഒട്ടേറെ നിറം കലര്‍ന്ന കലാപരിപാടികളായിരുന്നു വേദിയിലെത്തിയത്. മനോഹരമായ കലാപരിപാടികള്‍ ഒന്നിനോട് മെച്ചമായിരുന്നു. യുബിഎംഎ സ്‌കൂള്‍ അധ്യാപിക ജിഷ മധുവിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ വേദിയില്‍ ഒട്ടേറെ നല്ല നൃത്ത രൂപങ്ങള്‍ അവതരിപ്പിച്ചു.

ഫ്യൂഷന്‍ ഡാന്‍സ്, സിനിമാറ്റിക്, സെമി ക്ലാസിക്കല്‍ ഡാന്‍സുകള്‍ എന്നിങ്ങനെ നിരവധി പരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു.

സ്വാദിഷ്ടമായ വിഭവ സമൃദ്ധമായ ഡിന്നര്‍ ഏവര്‍ക്കുമായി ഒരുക്കിയിരുന്നു. യുബിഎംഎയിലെ യുവജനങ്ങള്‍ അവതരിപ്പിച്ച ഡാന്‍സ് വളരെ ശ്രദ്ധയാകര്‍ഷിച്ചു. ഒരു ഉത്സവ വേദി തന്നെയായിരുന്നു ഇവിടം.

പുതുവര്‍ഷത്തെ ഒരുമിച്ച് ഉണര്‍വോടെ വരവേല്‍ക്കാന്‍ ഏവരും തയ്യാറെടുക്കുകയായിരുന്നു.. ചിട്ടയോടെയുള്ള നൃത്ത രൂപങ്ങളുള്‍പ്പെടെ പരിപാടികള്‍ നടത്തി നല്ലൊരു സായാഹ്നം ഏവര്‍ക്കും സമ്മാനിച്ചതില്‍ നേതൃത്വം കാണിച്ച മികവ് എടുത്തു പറയേണ്ടിയിരിക്കുന്നു. ബിൻസി, ബീന എന്നിവർ പ്രോഗ്രാം കോർഡിനേറ്റേഴ്സ് ആയിരുന്നു. റെജിയും പ്രമോദ് പിളളയും ചേർന്ന് ലൈറ്റ് ആന്റ് സൗണ്ട്സ് കൈകാര്യം ചെയ്തു.

പരിപാടിയില്‍ പങ്കെടുത്ത ഏവര്‍ക്കും സെക്രട്ടറി ജോണ്‍ ജോസഫ് ഏവര്‍ക്കും നന്ദി അറിയിച്ചു.

TO VIEW MORE PICTURES CLICK HERE 

 




കൂടുതല്‍വാര്‍ത്തകള്‍.