CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 17 Seconds Ago
Breaking Now

ഈസ്റ്റ് ലണ്ടനില്‍ രക്തച്ചൊരിച്ചില്‍; മൂന്ന് പേര്‍ കുത്തേറ്റ് മരിച്ചു; അക്രമികളെ പിടികൂടാന്‍ പോലീസിന്റെ വ്യാപക തെരച്ചില്‍; രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഇരകളുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍

മേയര്‍ക്ക് തെരുവിന്റെ നിയന്ത്രണങ്ങള്‍ നഷ്ടമായെന്നതില്‍ സംശയമില്ല

ഈസ്റ്റ് ലണ്ടനില്‍ അര്‍ദ്ധരാത്രി നടന്ന കത്തിക്കുത്തില്‍ മൂന്ന് പേരുടെ ജീവന്‍ പൊലിഞ്ഞു. ബ്രിട്ടനില്‍ നടമാടുന്ന കത്തി അക്രമണങ്ങളില്‍ ഭയാനകമായ അക്രമമാണ് ഇക്കുറി അരങ്ങേറിയത്. ഇല്‍ഫോര്‍ഡ് സെവന്‍ കിംഗ്‌സില്‍ നടന്ന കത്തിക്കുത്തില്‍ മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പോലീസ് വ്യക്തമാക്കി. പ്രതികളെ പിടികൂടാന്‍ വ്യാപകമായ തെരച്ചിലാണ് അധികൃതര്‍ ആരംഭിച്ചിരിക്കുന്നത്.

സെവന്‍ കിംഗ്‌സ് സ്‌റ്റേഷന് സമീപമുള്ള സ്റ്റെയര്‍കേസിന് സമീപം രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഒരു ഇരയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അനക്കമറ്റ് കിടക്കുന്ന വ്യക്തിയുടെ ചോര റോഡിലും, നടപ്പാതയിലും പടരുന്നതാണ് വീഡിയോ ക്ലിപ്പ്. 'അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആണ്. ട്രിപ്പില്‍ കൊലപാതക കേസാണ് അന്വേഷിക്കുന്നത്. ഇതിന് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് പരിശോധിക്കുകയാണ്', ചീഫ് സൂപ്രണ്ട് സ്റ്റീവ് ക്ലേമാന്‍ വ്യക്തമാക്കി. 

സെവന്‍ കിംഗ്‌സ് സ്റ്റേഷന് പുറത്ത് നടന്ന അക്രമ സംഭവങ്ങളില്‍ പരുക്കേറ്റവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് ലണ്ടന്‍ ആംബുലന്‍സ് സര്‍വ്വീസ് വക്താവ് വിശദീകരിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് അധിക പോലീസ് സേനയെ റെഡ്ബ്രിഡ്ജ് ബറോയില്‍ നിയോഗിച്ചിട്ടുള്ളതായി ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ അറിയിച്ചു. 

ഞെട്ടിക്കുന്ന അക്രമമാണ് നടന്നതെന്ന് കണ്‍സര്‍വേറ്റീവ് ലണ്ടന്‍ മേയര്‍ സ്ഥാനാര്‍ത്ഥി ഷോണ്‍ ബെയ്‌ലി പറഞ്ഞു. സമൂഹം ഭയന്നിരിക്കുകയാണ്. മേയര്‍ക്ക് തെരുവിന്റെ നിയന്ത്രണങ്ങള്‍ നഷ്ടമായെന്നതില്‍ സംശയമില്ല. ലണ്ടന്‍കാര്‍ ഭയന്ന് ജീവിക്കുകയാണ്. നമ്മള്‍ സുരക്ഷിതരല്ലെങ്കില്‍ ലോകത്തിലെ മഹത്തായ നഗരമായി നിലനില്‍ക്കാനും കഴിയില്ല. അടിയന്തര നടപടി വേണം', ബെയ്‌ലി കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.