CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 58 Seconds Ago
Breaking Now

ലോ സ്‌കില്‍ഡ് ഇയു കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടന്‍ കാത്തുവെയ്ക്കുന്നത് 'മുട്ടന്‍ പണി'; 2021 ബ്രക്‌സിറ്റ് ട്രാന്‍സിഷന്‍ പിരീഡ് പൂര്‍ത്തിയാക്കുമ്പോള്‍ പുതിയ നിയമങ്ങള്‍ പിടിമുറുക്കും

ഇയു ലോ സ്‌കില്‍ഡ് ജീവനക്കാരെ പൂര്‍ണ്ണമായി ഒഴിവാക്കിയാല്‍ പല മേഖലകളിലും പ്രശ്‌നം ഉടലെടുക്കുമെന്ന ആശങ്കയുണ്ട്

ബ്രക്‌സിറ്റ് ട്രാന്‍സിഷന്‍ കാലാവധി അവസാനിക്കുന്നതിന് തൊട്ടുപിന്നാലെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ലോ സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ക്ക് മേല്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി മന്ത്രിമാര്‍. 2021 ജനുവരിയ്ക്ക് അപ്പുറത്തേക്ക് സര്‍ക്കാര്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് മാറ്റിവെയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്. ബിസിനസ്സുകളെ ബാധിക്കാതിരിക്കാന്‍ രണ്ട് വര്‍ഷത്തേക്ക് ഇളവുകള്‍ നല്‍കാനുള്ള തെരേസ മേയുടെ നിലപാട് പുതിയ സര്‍ക്കാര്‍ പാടെ തള്ളി. 

പുതിയ സ്‌കീമിന്റെ വിശദവിവരങ്ങള്‍ ഈ ആഴ്ച ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ ക്യാബിനറ്റില്‍ അവതരിപ്പിക്കും. തന്റെ ബ്രക്‌സിറ്റ് നയത്തിലെ സുപ്രധാന ഭാഗമായി ഓസ്‌ട്രേലിയന്‍ സ്‌റ്റൈല്‍ പോയിന്റ് ബേസ്ഡ് സിസ്റ്റമാണ് ബോറിസ് ജോണ്‍സണ്‍ മുന്നോട്ട് വെയ്ക്കുന്നത്. ലോ സ്‌കില്‍ഡ് ജോലിക്കാര്‍ യുകെയിലേക്ക് നീങ്ങുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് തെരഞ്ഞെടുപ്പ് ക്യാംപെയിനില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും മേഖലയില്‍ ജോലിക്കാരുടെ കുറവ് വന്നാല്‍ മാത്രമാണ് ഇളവ് അനുവദിക്കുക. 

ഇയു ലോ സ്‌കില്‍ഡ് ജീവനക്കാരെ പൂര്‍ണ്ണമായി ഒഴിവാക്കിയാല്‍ പല മേഖലകളിലും പ്രശ്‌നം ഉടലെടുക്കുമെന്ന ആശങ്കയുണ്ട്. എന്നാല്‍ അനിയന്ത്രിത കുടിയേറ്റത്തിന് വഴിയൊരുക്കുന്ന ലോ സ്‌കില്‍ഡ് ജോലിക്കാരുടെ കുറവ് നേരിടാന്‍ വര്‍ഷാവസാനത്തോടെ ബിസിനസ്സുകള്‍ തയ്യാറായിരിക്കണമെന്ന് പ്രധാനമന്ത്രി കാര്യാലയം വ്യക്തമാക്കി. 

ഇയു നിബന്ധനകള്‍ പാലിച്ചാകില്ല യുകെ ഇനി മുന്നോട്ട് പോകുകയെന്ന് ചാന്‍സലര്‍ സാജിദ് ജാവിദ് ബിസിനസ്സുകളെ അറിയിച്ചുകഴിഞ്ഞു. ബ്രിട്ടന്റെ ട്രാന്‍സിഷന് തയ്യാറെടുക്കാന്‍ മൂന്ന് വര്‍ഷത്തിലേറെ ഉണ്ടായിരുന്നു, ബിസിനസ്സുകള്‍ അഡ്ജസ്റ്റ് ചെയ്യാനും തയ്യാറാകണമെന്ന് ജാവിദ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.