CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 32 Minutes 51 Seconds Ago
Breaking Now

ഇല്‍ഫോര്‍ഡിലെ ചോരക്കളിയില്‍ കൊല്ലപ്പെട്ട മൂന്ന് പേരും ഇന്ത്യക്കാര്‍; ശമ്പളം കിട്ടാത്തതിന്റെ പേരിലുള്ള തര്‍ക്കം അക്രമത്തിലേക്ക് വഴിമാറി; കുത്തേറ്റതിന് പുറമെ ചുറ്റിക കൊണ്ട് തല അടിച്ച് പൊളിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍; അക്രമം ഇന്ത്യക്കാരുടെ മദ്യപാനത്തിന് ഇടെയെന്ന് ആരോപണം

ബില്‍ഡര്‍മാരായി ജോലി ചെയ്ത ഇവര്‍ ഞായറാഴ്ച അവധി ദിവസം മദ്യപിക്കുന്ന പതിവുണ്ട്

ഈസ്റ്റ് ലണ്ടനില്‍ കഴിഞ്ഞ ദിവസം കുത്തേറ്റ് മരിച്ച മൂന്ന് പേരും ഇന്ത്യക്കാരെന്ന് സ്ഥിരീകരണം. ജോലിയുടെ ശമ്പളം കിട്ടാത്തതിന്റെ പേരില്‍ മദ്യപാനത്തിനിടെ തര്‍ക്കം ഉടലെടുത്തതോടെയാണ് ഇന്ത്യയില്‍ നിന്നുള്ള മൂന്ന് സിഖ് ബില്‍ഡര്‍മാര്‍ക്ക് ജീവന്‍ നഷ്ടമായത്. 26-കാരന്‍ നരീന്ദര്‍ സിംഗ്, 22-കാരന്‍ ഹരീന്ദര്‍ കുമാര്‍, 34-കാരന്‍ ബല്‍ജീത് സിംഗ് എന്നിവരാണ് കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ഇവരുടെ മൃതദേഹങ്ങള്‍ സെവന്‍ സിംഗ്‌സ് സ്‌റ്റേഷന് സമീപം കണ്ടെത്തിയത്. 

ഒരാളുടെ കഴുത്തിലും, തോളിലും, നെഞ്ചിലുമാണ് കുത്തേറ്റത്. മറ്റൊരാളുടെ തല ചുറ്റിക ഉപയോഗിച്ച് അടിച്ച് തകര്‍ത്തിരുന്നു. തൊട്ടടുത്തുള്ള റെസ്റ്റൊറന്റില്‍ നിന്നും മദ്യപിച്ച് തര്‍ക്കിച്ച് പുറത്തെത്തിയ ഇന്ത്യക്കാരുടെ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവിലാണ് ഈ മൂന്ന് പേരുടെയും ജീവന്‍ കവര്‍ന്നതെന്ന് ഒരു പ്രാദേശിക ബിസിനസ്സുകാരന്‍ വെളിപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം വിസ്‌കി അടിച്ച് വരികയായിരുന്ന ഇവര്‍ ജോലിയുടെ പേരില്‍ തര്‍ക്കം തുടങ്ങിയതായാണ് വിവരം. 

സിഖ് വംശജരുടെ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള പോരാണ് മൂന്ന് പേരുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. 29, 39 വയസ്സുള്ള രണ്ട് പേരാണ് കൊലപാതകത്തില്‍ പങ്കുള്ളതായി സംശയിച്ച് അറസ്റ്റിലായിരിക്കുന്നത്. സഹോദരനും, സുഹൃത്ത് ഹരീന്ദര്‍ കുമാറും അക്രമിക്കപ്പെട്ടതായി വിവരം ലഭിച്ചതോടെ താന്‍ സ്ഥലത്തേക്ക് കുതിച്ചയായി ഇര നരീന്ദര്‍ സിംഗിന്റെ സഹോദരന്‍ ജസ്ബാല്‍ പറഞ്ഞു. 'എല്ലായിടത്തും രക്തമായിരുന്നു. എഴുന്നേല്‍ക്കാന്‍ ബഹളം വെച്ചെങ്കിലും കാര്യമുണ്ടായില്ല, അവനെ നഷ്ടമായിരുന്നു. ശത്രുക്കളില്ലാത്ത ഒരു സാധാരണക്കാരനാണ് അവന്‍. ഇത് എങ്ങിനെ സംഭവിച്ചെന്ന് അറിയില്ല' ജസ്ബാല്‍ പ്രതികരിച്ചു. 

മൂന്ന് വര്‍ഷം മുന്‍പാണ് ഹരീന്ദറും, നരീന്ദറും യുകെയിലെത്തിയതെന്ന് ഒരു ബന്ധു പറഞ്ഞു. ബില്‍ഡര്‍മാരായി ജോലി ചെയ്ത ഇവര്‍ ഞായറാഴ്ച അവധി ദിവസം മദ്യപിക്കുന്ന പതിവുണ്ട്. അക്രമത്തില്‍ പങ്കെടുത്ത എല്ലാവരും പരസ്പരം പരിചയമുള്ളവരാണെന്നാണ് വിവരം. 




കൂടുതല്‍വാര്‍ത്തകള്‍.