CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 19 Minutes 43 Seconds Ago
Breaking Now

ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള സാധ്യത മങ്ങി ; കൂടുതല്‍ തെളിവ് അവതരിപ്പിക്കാനുള്ള പ്രമേയം സെനറ്റ് തള്ളി

പ്രമേയം തള്ളിക്കളഞ്ഞതോടെ ട്രംപിനെതിരെ കുറ്റവിചാരണയില്‍ സെനറ്റില്‍ പുതിയ തെളിവുകള്‍ ഒന്നും അവതരിപ്പിക്കാന്‍ കഴിയില്ല.

ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിന് തിരിച്ചടി. ട്രംപിനെതിരെ കൂടുതല്‍ തെളിവുകള്‍ അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. 47 ന് എതിരെ 53 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്. തെളിവുകള്‍ മൂടിവെക്കാനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നതെന്ന് ഡെമോക്രാറ്റുകള്‍ ആരോപിച്ചു.

പ്രമേയം തള്ളിക്കളഞ്ഞതോടെ ട്രംപിനെതിരെ കുറ്റവിചാരണയില്‍ സെനറ്റില്‍ പുതിയ തെളിവുകള്‍ ഒന്നും അവതരിപ്പിക്കാന്‍ കഴിയില്ല. പുതിയതായി സാക്ഷികളെ വിളിച്ചുവരുത്തി വിചാരണയുമായി മുന്നോട്ട് പോകുന്നതിനും ഡെമോക്രാറ്റുകള്‍ക്ക് കഴിയില്ല. ട്രംപിനെ സംബന്ധിച്ച് ഇത് ആശ്വാസമാണ്. 

സെനറ്റില്‍ ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍സിനാണ് ഭൂരിപക്ഷം. അതിനാല്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസാകാനിടയില്ല. എന്നാല്‍ വിഷയം സജീവ ചര്‍ച്ചയായി നിലനില്‍ക്കേ വരുന്ന തിരഞ്ഞെടുപ്പില്‍ ഇതു ചര്‍ച്ചയാകും. രണ്ടാം തവണയും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ട്രംപിന്റെ തീരുമാനം.




കൂടുതല്‍വാര്‍ത്തകള്‍.