CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 42 Minutes 33 Seconds Ago
Breaking Now

വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപി തിരിച്ചടി നേരിടും ; മുസ്ലീങ്ങള്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യില്ലെന്ന് ശരദ് പവാര്‍

മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യത്തിലേര്‍പ്പെടുന്നതിന് മുമ്പ് ന്യൂനപക്ഷങ്ങളില്‍ നിന്ന് നിര്‍ദ്ദേശം തേടിയെന്നും പവാര്‍ വ്യക്തമാക്കി

വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടുമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ മുസ്ലീങ്ങള്‍ ബി.ജെ.പിയ്ക്ക് വോട്ടിചെയ്യില്ലെന്നും ന്യൂനപക്ഷങ്ങള്‍ അവരെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യത്തിലേര്‍പ്പെടുന്നതിന് മുമ്പ് ന്യൂനപക്ഷങ്ങളില്‍ നിന്ന് നിര്‍ദ്ദേശം തേടിയെന്നും പവാര്‍ വ്യക്തമാക്കി. ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് സേനയുടെ ആക്രമണാത്മക ഹിന്ദുത്വ പ്രത്യയശാസ്ത്രമുണ്ടായിട്ടും ദീര്‍ഘകാല ചര്‍ച്ചകള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചത്.

മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബീഹാര്‍, ദില്ലി എന്നിവിടങ്ങളില്‍ നിന്ന് ശിവസേനയുമായി സഖ്യമുണ്ടാക്കാമെന്ന് നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിട്ടുണ്ടെന്നും പവാര്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.