CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 50 Minutes 24 Seconds Ago
Breaking Now

എന്‍പിആര്‍ രേഖ ചോദിച്ചു ; കായല്‍പ്പട്ടണത്തുകാര്‍ കൂട്ടത്തോടെ ബാങ്ക് അക്കൗണ്ടുകള്‍ പിന്‍വലിക്കുന്നു

തൂത്തുകുടി ജില്ലയിലെ കായല്‍പ്പട്ടണത്തെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ തമിഴ് പത്രങ്ങളില്‍ നല്‍കിയ പരസ്യമാണ് കാരണം.

ദേശീയ ജനസംഖ്യ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയ ഏതെങ്കിലും രേഖ ഹാജരാക്കണമെന്ന ബാങ്കിന്റെ പത്ര പരസ്യത്തെ തുടര്‍ന്ന് പരിഭ്രാന്തരായ കായല്‍പ്പട്ടണം നിവാസികള്‍ ബാങ്ക് അക്കൗണ്ടുകള്‍ പിന്‍വലിക്കുന്നു. തൂത്തുകുടി ജില്ലയിലെ കായല്‍പ്പട്ടണത്തെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ തമിഴ് പത്രങ്ങളില്‍ നല്‍കിയ പരസ്യമാണ് കാരണം.

ബാങ്ക് അക്കൗണ്ട് ഉടമകള്‍ തങ്ങളുടെ (കെവൈസി) ഹാജരാക്കുന്നതിന്റെ ഭാഗമായി ദേശീയ ജനസംഖ്യ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയ സ്വീകാര്യമായ ഏതെങ്കിലും രേഖ ഹാജരാക്കണമെന്നായിരുന്നു പരസ്യം. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കായല്‍പ്പട്ടണത്ത് ഇത് ആശങ്ക പരത്തി. ദേശീയ പൗരത്വ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തെളിവുകള്‍ ചോദിക്കുന്നതെന്ന പ്രചാരണം ശക്തിപ്പെട്ടതോടെ ബാങ്കില്‍ രണ്ടു ദിവസമായി അക്കൗണ്ടുടുമകള്‍ പണം മുഴുവന്‍ പിന്‍വലിച്ച് മടങ്ങുകയാണ്. മൂന്നു ദിവസത്തിനിടെ ഒരേ ബ്രാഞ്ചില്‍ നിന്ന് അഞ്ചു കോടിയോളം രൂപയുടെ നിക്ഷേപം പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.




കൂടുതല്‍വാര്‍ത്തകള്‍.