CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 4 Seconds Ago
Breaking Now

പ്രതിഷേധിക്കുന്നവരെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് തങ്ങളുടെ സര്‍ക്കാരിന് നന്നായി അറിയാം ; യോഗി ആദിത്യനാഥ്

ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവകാശമില്ല, യോഗി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധക്കുന്നവര്‍ക്ക് നേരെ വീണ്ടും ഭീഷണിയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സിഎഎ വിരുദ്ധ സമരക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തന്റെ സര്‍ക്കാരിന് നന്നായി അറിയാമെന്നും ഞങ്ങളുടേതായ രീതിയില്‍ പരിഹാരം കാണുമെന്നും യോഗി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ആഗ്രയില്‍ നടന്ന പൊതു യോഗത്തിലാണ് യോഗിയുടെ പരാമര്‍ശങ്ങള്‍.

ആരും ആശങ്കപ്പെടേണ്ടതില്ല. ഈ പ്രതിഷേധക്കാരെ ഏതു രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് സര്‍ക്കാരിന് നന്നായി അറിയാം. പ്രതിഷേധിക്കാനും തങ്ങളുടെ വീക്ഷണങ്ങള്‍ അവതരിപ്പിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷെ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവകാശമില്ല, യോഗി പറഞ്ഞു.

വസ്തുവകകള്‍ കണ്ടുകെട്ടുമെന്ന് തിരിച്ചറിഞ്ഞ സിമിക്കാരും പോപ്പുലര്‍ ഫ്രണ്ടുകാരും പിന്‍വലിയുകയും പകരം സ്ത്രീകളേയും കുട്ടികളേയും മുന്‍നിര്‍ത്തി അക്രമം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. ആസാദി മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുമെന്ന് യോഗി ആദിത്യനാഥ് താക്കീത് നല്‍കിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.