CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 14 Minutes 58 Seconds Ago
Breaking Now

വീക്കെന്‍ഡിലും, രാത്രി ഷിഫ്റ്റിലും ജോലി ചെയ്യാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചു; മരിച്ചത് 7 പിഞ്ചുകുഞ്ഞുങ്ങള്‍; കുറ്റം സമ്മതിച്ച് എന്‍എച്ച്എസ് ട്രസ്റ്റ്; മറ്റേണിറ്റി വാര്‍ഡിലേക്ക് തിരിഞ്ഞ് നോക്കാതെ ഡോക്ടര്‍മാര്‍!

മറ്റേണിറ്റി യൂണിറ്റില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ മൂലം പിറന്നുവീണ കുഞ്ഞുങ്ങള്‍ മരണത്തെ പുല്‍കിയെന്ന് റിപ്പോര്‍ട്ട്

വീക്കെന്‍ഡിലും, രാത്രിയിലും ജോലി ചെയ്യാന്‍ വിസമ്മതിച്ച ഡോക്ടര്‍മാര്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ ഏഴ് കുഞ്ഞുങ്ങളുടെ മരണത്തിന് വഴിയൊരുക്കിയെന്ന് റിപ്പോര്‍ട്ട്. ഒഴിവാക്കാമായിരുന്ന ഏഴ് മരണങ്ങളാണ് 2016 മുതല്‍ സംഭവിച്ചതെന്നാണ് വ്യക്തമാകുന്നത്. മാര്‍ഗേറ്റിലെ ക്യൂന്‍ എലിസബത്ത് ദി ക്യൂന്‍ മതര്‍ ഹോസ്പിറ്റലില്‍ ജനിച്ച ഹാരി റിച്ച്‌ഫോര്‍ഡ് പ്രസവത്തില്‍ സങ്കീര്‍ണ്ണതകള്‍ നേരിട്ടാണ് പിറന്നത്. ജനിച്ചുവീണ് ഏഴാം ദിവസം മരിക്കുകയും ചെയ്‌തെന്ന് ഇന്‍ക്വസ്റ്റ് വ്യക്തമാക്കി. 

ഇന്‍ക്വസ്റ്റിന് മുന്‍പ് തന്നെ അഞ്ച് ആശുപത്രികള്‍ നടത്തുന്ന ഈസ്റ്റ് കെന്റ് എന്‍എച്ച്എസ് ട്രസ്റ്റ് മാപ്പ് പറഞ്ഞു. തങ്ങളുടെ ആശുപത്രികളില്‍ എല്ലാ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും കൃത്യമായ സ്റ്റാന്‍ഡേര്‍ഡിലുള്ള പരിചരണം നല്‍കിയില്ലെന്നതിനാണ് ഇവര്‍ കുടുംബങ്ങളോട് മാപ്പ് പറഞ്ഞത്. ജോലി സമയത്തിന് പുറത്താണെങ്കില്‍ മറ്റേണിറ്റി വാര്‍ഡുകളില്‍ എത്തിച്ചേരാന്‍ പതിവായി പരാജയപ്പെട്ടിരുന്ന ഏതാനും കണ്‍സള്‍ട്ടന്റുമാര്‍ ഉണ്ടെന്ന് റോയല്‍ കോളേജ് ഓഫ് ഒബ്‌സ്‌ട്രെറ്റീഷ്യന്‍സ് & ഗൈനക്കോളജിസ്റ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

തുടര്‍ച്ചയായി വീഴ്ചകള്‍ സംഭവിച്ചിട്ടും ഈ അസ്വീകാര്യമായ നടപടിക്രമങ്ങള്‍ തുടര്‍ന്ന് പോന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കി. മോശം പ്രകടനം കാഴ്ചവെച്ച കണ്‍സള്‍ട്ടന്റുമാരും വെല്ലുവിളികള്‍ നേരിടാതെ തങ്ങളുടെ രീതിയില്‍ ജോലി തുടര്‍ന്നു. മാര്‍ഗേറ്റിലെ യൂണിറ്റില്‍ 68 ശതമാനമാണ് കണ്‍സള്‍ട്ടന്റ് അറ്റന്‍ഡന്‍സ് എന്നും നേരത്തെ വ്യക്തമായിരുന്നു. 

മറ്റേണിറ്റി യൂണിറ്റില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ മൂലം പിറന്നുവീണ കുഞ്ഞുങ്ങള്‍ മരണത്തെ പുല്‍കിയെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. എന്നാല്‍ രോഗികളുടെ കുടുംബങ്ങള്‍ പൊതുമുഖത്ത് ആരോപണങ്ങളുമായി വരാന്‍ തയ്യാറാകാത്തത് മൂലം കൂടുതല്‍ പരുക്കേല്‍ക്കാതെ എന്‍എച്ച്എസ് ട്രസ്റ്റ് രക്ഷപ്പെടുകയാണ്. എന്നാല്‍ വീഴ്ചകളെ കുറിച്ച് മിണ്ടാതെ സേവനം മെച്ചപ്പെടുത്താന്‍ പരിശ്രമിക്കുന്നതായി അവകാശവാദങ്ങള്‍ മാത്രമാണ് ട്രസ്റ്റ് ഇപ്പോഴും പങ്കുവെയ്ക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.