CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 25 Minutes 59 Seconds Ago
Breaking Now

ബ്രക്‌സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞിയുടെ അംഗീകാരം ; ബ്രക്‌സിറ്റ് ബില്‍ നിയമമായി മാറി

ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ ബില്‍ പാസാക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് രാജ്ഞി ബില്ലിന് അംഗീകാരം നല്‍കിയത്.

യൂറോപ്യന്‍ യൂണിയനിലെ അംഗത്വം ഉപേക്ഷിച്ച് ബ്രിട്ടന് പുറത്തുവരാനുള്ള ബ്രക്‌സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞിയുടെ അംഗീകാരം. ഇതോടെ ബ്രക്‌സിറ്റ് ബില്‍ നിയമമായി മാറി.  ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ ബില്‍ പാസാക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് രാജ്ഞി ബില്ലിന് അംഗീകാരം നല്‍കിയത്.

'പലപ്പോഴും വിചാരിച്ചിരുന്നത് ബ്രെക്‌സിറ്റിന്റെ ഫിനിഷിംഗ് ലൈന്‍ ഒരിക്കലും കടക്കില്ലെന്നാണ്. എന്നാല്‍ നാം അത് സാധിച്ചിരിക്കുന്നു' എന്നാണ് ബില്‍ നിയമമായതിനു പിന്നാലെ പ്രാധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചത്.

അതേസമയം, ജനുവരി 31 മുന്‍പ് യൂറോപ്യന്‍ യൂണിയന്റെ പാര്‍ലമെന്റും ബ്രെക്‌സിറ്റ് അംഗീകരിച്ചാല്‍ മാത്രമേ ബ്രിട്ടന് യുറോപ്യന്‍ യൂണിയന്‍ അംഗത്വത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ കഴിയു. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതുമായി ബന്ധപ്പെട്ട് 2016 ആണ് ഹിതപരിശോധന നടന്നത്. ശേഷം, മൂന്ന് വര്‍ഷത്തിലധികം നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ഒടുവിലാണ് ബില്‍ നിയമമായി മാറിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.