CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 33 Minutes 53 Seconds Ago
Breaking Now

ബോളിവുഡിലും 'തുക്ടെ തുക്ടെ' സംഘമുണ്ട്; അവര്‍ പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സംസാരിക്കുന്നതെന്നും യു.പി മന്ത്രി

'രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകോപിപ്പിക്കുന്നതു കൊണ്ടാണ് ബോളിവുഡില്‍ നിന്നുള്ളവര്‍ ഇങ്ങനെ സംസാരിക്കുന്നത്. സിഎഎ എന്താണെന്ന് വായിച്ചു മനസിലാക്കിയ ശേഷം വേണം അവര്‍ പ്രതികരിക്കാന്‍.

തുക്ടെ തുക്ടെ സംഘം ബോളിവുഡിലും ഉണ്ടെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ശ്രീകാന്ത് ശര്‍മ്മ. അവര്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് സംസാരിക്കുന്നതെന്നും ശര്‍മ്മ പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ നടിയും സംവിധായികയുമായ നന്ദിത ദാസിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ശര്‍മ്മ.

'രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകോപിപ്പിക്കുന്നതു കൊണ്ടാണ് ബോളിവുഡില്‍ നിന്നുള്ളവര്‍ ഇങ്ങനെ സംസാരിക്കുന്നത്. സിഎഎ എന്താണെന്ന് വായിച്ചു മനസിലാക്കിയ ശേഷം വേണം അവര്‍ പ്രതികരിക്കാന്‍. ഞങ്ങള്‍ ആരുടെയും പൗരത്വം എടുക്കുകയല്ല, വേട്ടയാടപ്പെട്ടവര്‍ക്ക് പൗരത്വം നല്‍കുകയാണ്. നിക്ഷിപ്ത താല്‍പ്പര്യമുള്ളവര്‍ അവരെ തെറ്റിദ്ധരിപ്പിക്കുന്നു' ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു

ഡല്‍ഹിയിലെ ഷഹീന്‍ ബാഗ് പോലുള്ള പ്രക്ഷോഭ കേന്ദ്രങ്ങള്‍ രാജ്യമെമ്പാടും ഉയര്‍ന്നുവരികയാണെന്നായിരുന്നു നന്ദിത ദാസ് പറഞ്ഞത്. നാല് തലമുറയിലേറെയായി രാജ്യത്ത് കഴിയുന്നവരോട് ഉള്‍പ്പടെ ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ ആവശ്യപ്പെടുകയാണ് സര്‍ക്കാര്‍. ഇത് തികച്ചും സങ്കടകരമാണെന്നും ഇതിനെതിരെ എല്ലാവരും പ്രതികരിക്കേണ്ടതുണ്ടെന്നും നന്ദിത ദാസ് ആവശ്യപ്പെട്ടു. സാധാരണക്കാരും വിദ്യാര്‍ഥികളുമാണ് രാജ്യത്ത് സമരം നയിക്കുന്നത്. യുവാക്കളിലാണ് രാജ്യത്തിന്റെ പ്രതീക്ഷയെന്നും നന്ദിത കൂട്ടിച്ചേര്‍ത്തു.




കൂടുതല്‍വാര്‍ത്തകള്‍.