CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 3 Seconds Ago
Breaking Now

ബന്ധു നിയമന വിവാദം വീണ്ടും ; സി ഡിറ്റ് ഡയറക്ടറായി ടി എന്‍ സീമയുടെ ഭര്‍ത്താവിനെ നിയമിച്ചു

സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം തന്നെ ജയരാജ് ഡയറക്ടറായി ചുമതലയേറ്റു.

സി പി എം സംസ്ഥാന സമിതി അംഗം ടി.എന്‍ സീമയുടെ ഭര്‍ത്താവ് ജി ജയരാജനെ ഡിഡിറ്റ് ഡയറക്ടറായി നിയമിച്ചത് വിവാദത്തിലേക്ക്. പുനര്‍നിയമന വ്യവസ്ഥ പ്രകാരം ജി ജയരാജനെ ഒരു വര്‍ഷത്തേക്ക് നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം തന്നെ ജയരാജ് ഡയറക്ടറായി ചുമതലയേറ്റു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനം നട്ടം തിരിയുമ്പോള്‍ പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളത്തിലാണ് നിയമനം നടത്തിയിരിക്കുന്നത്. പ്രവൃത്തിപരിചയും സ്ഥാപനത്തോടുള്ള ആത്മാര്‍ത്ഥതയും കണക്കിലെടുത്താണ് നിയമനമെന്ന് ഉത്തരവില്‍ പറയുന്നു.

ആവശ്യമായ യോഗ്യതകള്‍ ഇല്ലെന്നു കാണിച്ചു ജീവനക്കാരുടെ സംഘടനകള്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതി അവഗണിച്ചാണ് ജയരാജിന്റെ നിയമനം. നേരത്തെ പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ സി ഡിറ്റിന്റെ രജിസ്ട്രാറായി ജയരാജനെ നിയമിച്ചത് വിവാദമായിരുന്നു. ഫെബ്രുവരിയില്‍ സര്‍വ്വീസില്‍ നിന്നു വിരമിച്ചതിനു പിന്നാലെയാണ് ജയരാജന് പുനര്‍നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.