CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 24 Minutes 20 Seconds Ago
Breaking Now

സസെക്‌സിലെ ഇരട്ട കൊല; അധ്യാപികയായ ഭാര്യയെയും അയല്‍വാസിയെയും കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പ്രതി! ഇരുവരെയും കണ്ടെത്തിയത് തെരുവില്‍ കൊല്ലപ്പെട്ട നിലയില്‍!

ഭാര്യയെ കൊല്ലാന്‍ പാകത്തിനുള്ള പ്രശ്‌നങ്ങള്‍ എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല

ഭാര്യയും, അയല്‍വാസിയും തെരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെതിരെ പോലീസ് കൊലപാതക കുറ്റം ചുമത്തി. വെസ്റ്റ് സസെക്‌സ്, ക്രൗളി ഡൗണില്‍ നടന്ന ഇരട്ട കൊലപാതകത്തിലാണ് 37-കാരനായ ഡാനിയല്‍ ആപ്പിള്‍ടണിന് എതിരെ കുറ്റം ചുമത്തിയത്. അധ്യാപികയായിരുന്ന ഇയാളുടെ ഭാര്യ 32-കാരി ആമി ആപ്പിള്‍ടണ്‍, പ്രായമായ അയല്‍വാസി 76 വയസ്സുള്ള സാന്‍ഡി സീഗ്രേവ് എന്നിവരെയാണ് ഡിസംബര്‍ 22ന് പ്രദേശത്തെ ഒരു വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ആമി ആപ്പിള്‍ടണിന് നേരെ അക്രമം നടക്കുമ്പോള്‍ തടയാന്‍ ശ്രമിക്കവെയാണ് സാന്‍ഡിയും കൊല്ലപ്പെട്ടത്. തെരുവില്‍ നിന്നും ബഹളം കേട്ടതിന് പിന്നാലെയാണ് രണ്ട് സ്ത്രീകളെയും വീടിന് മുന്നില്‍ വെട്ടിക്കൊന്ന നിലയില്‍ കണ്ടെത്തിയതെന്ന് അയല്‍വാസികള്‍ വ്യക്തമാക്കി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് വീടിനുള്ളില്‍ നിന്നും ഗുരുതരമായി പരുക്കേറ്റ ഡാനിയല്‍ ആപ്പിള്‍ടണിനെ കണ്ടെത്തി. ഇയാളെ കൊലപാതകം നടത്തിയ പ്രതിയെന്ന് സംശയിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇയാളുടെ പരുക്കുക്കള്‍ ഗുരുതരമായതിനാല്‍ ബ്രൈറ്റണ്‍ റോയല്‍ സസെക്‌സ് കൗണ്ടി ഹോസ്പിറ്റലില്‍ എത്തിച്ച ഡാനിയലിന് ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായം ആവശ്യമായി വന്നു. വെള്ളിയാഴ്ചയോടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട പ്രതിയെ ആശുപത്രി ഡിസ്ചാര്‍ജ്ജ് ചെയ്തതിന് പിന്നാലെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലുള്ള ഇയാളെ തിങ്കളാഴ്ച ക്രൗളി മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കും. 

ഭാര്യയെ കൊല്ലാന്‍ പാകത്തിനുള്ള പ്രശ്‌നങ്ങള്‍ എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആഭ്യന്തര വിഷയത്തില്‍ ഇടപെടാന്‍ ശ്രമിച്ചതോടെ സാന്‍ഡിക്കും ജീവന്‍ നഷ്ടമാകുകയായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.