CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 55 Seconds Ago
Breaking Now

പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച യുവതി' എന്ന പേരില്‍ തന്റെ ചിത്രം പ്രചരിപ്പിക്കുന്നു ; പരാതിയുമായി വൈപ്പിന്‍ സ്വദേശിനി

ചിത്രം പ്രചരിച്ചതോടെ പുറത്തേക്കിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ് യുവതി. ആളുമാറി ആക്രമണം ഉണ്ടാകുമോ എന്നും ഭീതിയുണ്ട്

പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച യുവതി' എന്ന പേരില്‍ തന്റെ ചിത്രം പ്രചരിപ്പിക്കുന്നെന്ന പരാതിയുമായി യുവതി. വൈപ്പിന്‍ സ്വദേശിനി ക്രിസ്റ്റി എവേര്‍ട്ടാണ് പൊലീസിനു പരാതി നല്‍കിയത്. നേരത്തെ 'പെണ്‍വാണിഭ സംഘത്തില്‍പെട്ട യുവതി ഭീഷണിപ്പെടുത്തുന്ന ഓഡിയോ' എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ തന്റെ ചിത്രങ്ങള്‍ സഹിതം പ്രചരിപ്പിച്ചിരുന്നതായും യുവതി പരാതി നല്‍കിയിരുന്നു. അഞ്ജിത ഉമേഷ് എന്ന പേരില്‍ തന്റെ ചിത്രം ആരൊക്കെയോ മനഃപൂര്‍വം പ്രചരിപ്പിക്കുന്നതായി സംശയിക്കുന്നതായാണ്  യുവതി പരാതിയില്‍ പറയുന്നത്.

പൊലീസില്‍ പരാതി നല്‍കി അരമണിക്കൂറിനുള്ളില്‍ ഏതാനും പ്രൊഫൈലുകള്‍ അപ്രത്യക്ഷമായതായി യുവതി പറയുന്നു. തന്നെ പരിചയമുള്ളവര്‍ ആയിരിക്കും വ്യാജപ്രൊഫൈലിനു പിന്നിലെന്നാണു യുവതി സംശയിക്കുന്നത്.

പുരുഷന്‍മാരുടെ പേരിലുള്ള വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി തന്റെ ഫോട്ടോ പ്രചരിപ്പിക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതെല്ലാം നീക്കാന്‍ പൊലീസ് നടപടി സ്വീകരിക്കണമെന്നാണ് യുവതിയുടെ ആവശ്യം. ചിത്രം പ്രചരിച്ചതോടെ പുറത്തേക്കിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ് യുവതി. ആളുമാറി ആക്രമണം ഉണ്ടാകുമോ എന്നും ഭീതിയുണ്ട്. തനിക്ക് ഒരു പാര്‍ട്ടിയുമായി അമിത അടുപ്പമോ അകല്‍ച്ചയോ ഇല്ല. പ്രാദേശിക നേതാക്കള്‍ എല്ലാവരുമായി നല്ല ബന്ധമാണ്. പൊലീസിനു പരാതി നല്‍കിയെങ്കിലും വേണ്ട പിന്തുണ നല്‍കിയില്ല. തനിക്കെതിരെ പെണ്‍വാണിഭ സംഘത്തിലെ കണ്ണി എന്ന ആരോപണമുണ്ടായപ്പോഴും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും വീഡിയോ ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രണ്ടു കുട്ടികളുടെ അമ്മയായ താന്‍ സമൂഹ മാധ്യമങ്ങളിലൂടെയുണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് വാടകവീട് മാറേണ്ട സാഹചര്യം വരെ ഉണ്ടായി.

 

ആളുകളെ അഭിമുഖീകരിക്കാന്‍ സാധിക്കാതെ ജോലിയില്‍ നിന്നു രാജിവെച്ചു. സ്വന്തം രൂപം മാറുന്നതിന് മുടി മുറിക്കുകയും ചെയ്തു. എന്നിട്ടും അതിക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഡിസിപി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്. 

 




കൂടുതല്‍വാര്‍ത്തകള്‍.