CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 1 Minutes 29 Seconds Ago
Breaking Now

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അക്കൗണ്ടില്‍ നിന്ന് തനിക്ക് പണം കൈമാറി ; ഹാദിയ കേസില്‍ ഫീസായ 77 ലക്ഷമാണെന്ന് സിബല്‍

പ്രക്ഷോഭത്തിന് സാമ്പത്തിക സഹായം നല്‍കാനുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നീക്കത്തിന്റെ ഭാഗമായി മുതിര്‍ന്ന അഭിഭാഷകര്‍ പണം വാങ്ങിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണിത്.

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പണം കൈപറ്റിയെന്ന ആരോപണം നിഷേധിച്ച് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും ഇന്ദിര ജെയ്‌സിങ്ങും. പ്രക്ഷോഭത്തിന് സാമ്പത്തിക സഹായം നല്‍കാനുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നീക്കത്തിന്റെ ഭാഗമായി മുതിര്‍ന്ന അഭിഭാഷകര്‍ പണം വാങ്ങിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണിത്.

പിഡിഎഫിന്റെ അക്കൗണ്ടില്‍ നിന്ന് തനിക്ക് പണം കൈമാറിയിട്ടുണ്ടെന്ന് സിബല്‍ സമ്മതിച്ചു. എന്നാല്‍ ഹാദിയ കേസില്‍ ഹാജരായതിന്റെ വക്കീല്‍ ഫീസായ 77 ലക്ഷം രൂപയാണിതെന്ന് സിബല്‍ പറഞ്ഞു. 2017 ആഗസ്ത് 4നും 2018 മാര്‍ച്ച് 8നുമാണ് പണം കൈമായിതെന്നും സിബല്‍ വിശദീകരിച്ചു.

ഇന്ദിര ജെയ്‌സിങ് തനിക്കു പണം നല്‍കിയിട്ടില്ലെന്ന് വിശദീകരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.