CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 29 Minutes 9 Seconds Ago
Breaking Now

നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമര്‍ശം നീക്കില്ല ; ഗവര്‍ണറെ നിലപാടറിയിച്ച് സര്‍ക്കാര്‍

ഇത് സര്‍ക്കാര്‍ നയമാണെന്നും ഭരണഘടന സംരക്ഷിക്കാനുള്ള നീക്കം കോടതിയലക്ഷ്യമാകില്ലെന്നും വ്യക്തമാക്കുന്നു

നിയമസഭയില്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തെക്കുറിച്ച് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് മറുപടി. നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമര്‍ശം നീക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നിലപാട് ഭരണഘടനാ വിരുദ്ധമല്ലെന്നും രാജ്ഭവന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

ഇത് സര്‍ക്കാര്‍ നയമാണെന്നും ഭരണഘടന സംരക്ഷിക്കാനുള്ള നീക്കം കോടതിയലക്ഷ്യമാകില്ലെന്നും വ്യക്തമാക്കുന്നു. അതേസമയം, ഗവര്‍ണറുമായി ഒരു ഏറ്റുമുട്ടലിനില്ലെന്നും, ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന തരത്തില്‍ പ്രതിപക്ഷം നല്‍കിയ നോട്ടീസിനെ സര്‍ക്കാര്‍ അനുകൂലിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഗവര്‍ണറെ നീക്കണമെന്ന പ്രമേയം ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.

സാധാരണ സംസ്ഥാന ബജറ്റ് സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാര്‍ നിലപാടുകളാണ് ഉണ്ടാകാറുള്ളത്. സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് അത് തയ്യാറാക്കാറുള്ളതും. ഇത് പിന്നീട് മന്ത്രിസഭ കൂടി അംഗീകരിച്ചതിന് ശേഷമാണ് ഗവര്‍ണറുടെ ഓഫീസിന് കൈമാറുക. എന്നാല്‍, ഇത് പൂര്‍ണമായും വായിക്കണമെന്ന് നിര്‍ബന്ധമില്ല. 




കൂടുതല്‍വാര്‍ത്തകള്‍.