CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 17 Minutes 59 Seconds Ago
Breaking Now

തന്നെ കൈയേറ്റം ചെയ്തതിന് മാപ്പ് പറയാന്‍ എത്തിയ ആളുടെ കാല്‍ കഴുകി മുത്തി വൈദികന്‍ ; വൈറല്‍

പൊലീസ് കേസ് പിന്‍വലിക്കണമെങ്കില്‍ മാപ്പു പറയണം എന്നായിരുന്നു കമ്മിറ്റിയുടെ തീരുമാനം.

തൃശൂര്‍ മാളയില്‍ വികാരിയച്ചനെ കൈയേറ്റം ചെയ്തയാള്‍ക്ക് പള്ളിക്കമ്മിറ്റി വിധിച്ച ശിക്ഷ ഞായറാഴ്ച പൊതുകുര്‍ബാനയുടെ മദ്ധ്യേ മാപ്പുപറയുക എന്നതായിരുന്നു. പൊലീസ് കേസ് പിന്‍വലിക്കണമെങ്കില്‍ മാപ്പു പറയണം എന്നായിരുന്നു കമ്മിറ്റിയുടെ  തീരുമാനം.

കമ്മിറ്റിയുടെ  തീരുമാന പ്രകാരം പ്രതി'മാപ്പു പറയാന്‍ തയ്യാറായി പള്ളിയിലെത്തി. വികാരി ഫാ. നവീന്‍ ഊക്കന്‍ കുര്‍ബാനമദ്ധ്യേ അദ്ദേഹത്തെ അള്‍ത്താരയ്ക്കു സമീപത്തേക്കു വിളിച്ചു. എന്നിട്ട് ഇടവകജനത്തോടായി അദ്ദേഹം പറഞ്ഞു, പള്ളിക്കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് ഇദ്ദേഹം വന്നല്ലോ. അത് അഭിനന്ദനീയമാണ്. എന്നിട്ട് അച്ചന്‍ ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അദ്ദേഹത്തിന്റെ സമീപത്തിരുന്ന് ക്രിസ്തു, ശിഷ്യന്മാരുടെ കാല്‍ കഴുകിയതു പോലെ കാല്‍ കഴുകി, കാലില്‍ ചുംബിച്ചു. 'സഹോദരാ എനിക്ക് അങ്ങയോട് ഒരു ദേഷ്യവുമില്ല…'.

മാള തുമ്പരശേരി സെന്റ് മേരീസ് പള്ളിയിലാണ് ക്ഷമയുടെ സന്ദേശം പകര്‍ന്ന ഈ വൈകാരിക നിമിഷങ്ങള്‍ അരങ്ങേറിയത്. 'ഇദ്ദേഹം മാപ്പു പറയാന്‍ തയ്യാറായാണു വന്നത്. ഇനി അതു പറയിക്കരുതെന്നാണ് എന്റെ അഭിപ്രായം. അതിനെ അനുകുലിക്കുന്നെങ്കില്‍ നിങ്ങള്‍ എഴുന്നേറ്റു നിന്നു കൈയടിക്കുക, അല്ലെങ്കില്‍ മാപ്പു പറയിക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകാം' – ഫാ. നവീന്‍ പറഞ്ഞു. പള്ളി നിറഞ്ഞ ജനം എഴുന്നേറ്റു നിന്നു. 

പ്രായമായവരെ ഫാ. നവീന്‍ ഊക്കന്‍ കഴിഞ്ഞ ദിവസം വിനോദയാത്രയ്ക്കു കൊണ്ടു പോയിരുന്നു. തിരിച്ചു വരാന്‍ വൈകിയെന്നു പറഞ്ഞാണ് ഇടവകയില്‍ ഒരാള്‍ അച്ചനെ കൈയേറ്റം ചെയ്തത്.

 




കൂടുതല്‍വാര്‍ത്തകള്‍.