Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റും, വിമലഹ്രുദയ സമര്‍പ്പണവും, ജപമാലയും, ഫെബ്രുവരി 1 ന്.

ലണ്ടന്‍:  ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള മരിയന്‍ മിനിസ്റ്റ്രിയുടെ നേത്രുത്വത്തില്‍ 'മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റും, വിമലഹൃദയ സമര്‍പ്പണവും, വിമലഹ്രുദയ ജപമാലയും ഫെബ്രുവരി ഒന്നാം  തീയതി ശനിയാഴ്ച നടത്തപ്പെടുന്നു. മരിയന്‍ മിനിസ്റ്റ്രി സ്പിരിച്ചല്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട ടോമി ഇടാട്ട് അച്ചനും ബഹുമാനപ്പെട്ട ബിനോയി നിലയാറ്റിങ്കലച്ചനും, ഡീക്കന്‍ ജോയിസും, മരിയന്‍ മിനിസ്റ്റ്രി ടീമും ശുശ്രൂഷകള്‍ക്ക്  നേത്രുത്വം നല്‍കുന്നതാണ്.

ഫെബ്രുവരി 1 ന്, ശനിയാഴ്ച രാവിലെ ഒന്‍പതിനു ആരംഭിക്കുന്ന ശുശ്രുഷകള്‍ വൈകുന്നേരം മൂന്ന് മണിയോടെ  സമാപിക്കുന്നതുമായിരിക്കും.

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടുവാനും, തിരുവചന വിരുന്നില്‍ പങ്കു ചേര്‍ന്ന് കൃപാവരങ്ങള്‍  പ്രാപിക്കുവാനും, അനുഗ്രഹദായകമായ മരിയന്‍ ശുശ്രുഷകളിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.  

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോണ്‍ കെ. ജെ( 07908868448) ജിജി രാജനേയോ (07865 080689) ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

 

St. Theresa of the Child Jesus Catholic Church,

Weldon Way, Merstham, Redhill, Surrey, RH1 3RA

 

 




കൂടുതല്‍വാര്‍ത്തകള്‍.