കുട്ടികളും കൗമാരക്കാരും ഉള്‍പ്പെടുന്ന വളര്‍ന്നു വരുന്ന തലമുറയ്ക്ക് ആത്മവിശ്വാസം പകരാനും വിവിധ മേഖലകളില്‍ പ്രാപ്തരാക്കുവാനും വേണ്ടി UK യിലെ പുരോഗമന കലാസാംസ്‌കാരിക സംഘടനയായ സമീക്ഷ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത് .
ഇതിന്റെ ഭാഗമായി ആവിഷ്‌കരിച്ച പ്രോഗ്രാം ആണ് STEPS (പടവുകള്‍ ).
കുട്ടികളുടെ വിദ്യാഭാസവും കലാപരവും കായികവുമായ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹനം നല്‍കുക , കുട്ടികള്‍ക്ക് ആത്മവിശ്വാസവും പഠനത്തോട് പോസിറ്റീവ് ആയ മനോഭാവം ഉണ്ടാക്കുക , ഉന്നത വിദ്യാഭാസ മേഖലയിലും തൊഴില്‍ മേഖലയിലും മാറിവരുന്ന ട്രെന്‍ഡുകളെയും അവസരങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുക കുട്ടികള്‍ക്ക് ടീം വര്‍ക്കിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുക തുടങ്ങിയവയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
മത്സാരാധിഷ്ഠിതമായ സമൂഹത്തില്‍ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സിനു വളരെ പ്രാധാന്യം ഉണ്ട് . കുട്ടികളുടെ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ് മെച്ചപ്പെടുത്താനുള്ള കാര്യങ്ങള്‍ STEPS പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .
കുട്ടികളുടെ മാനസികമായ ആരോഗ്യത്തിനും STEPS പ്രോഗ്രാം വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട് . കുട്ടികളുടെ മനഃശാസ്ത്ര മേഖലയിലും വ്യക്തിത്വ വികസന മേഖലയിലും വ്യക്തുമുദ്ര പതിപ്പിച്ച പ്രമുഖര്‍ ആണ് ഈ പ്രോഗ്രാം രൂപകല്‍പന ചെയ്തിട്ടുള്ളത്.
സമീക്ഷ STEPS പ്രോഗ്രാമിന്റെ ഉദ്ഘാടനവും ആദ്യ അവതരണവും ഫെബ്രുവരി 16 ഞായറാഴ്ച 1 മണിക്ക് മാഞ്ചെസ്റ്റിറില്‍ അരങ്ങേറുകയാണ്.
പരിപാടിയുടെ ഭാഗമായി വിജ്ഞാനപ്രദമായ വൈവിധ്യമാര്‍ന്ന സെഷനുകള്‍ ആണ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്.
പ്രോഗ്രാമിലെ മുഖ്യപ്രഭാഷകര്‍ ആയി പങ്കെടുക്കുന്നത് ഇംഗ്ലണ്ട് ഹോക്കി ടീമിന്റെ മനഃശാസ്ത്രവിദഗ്ധന്‍ ആയിരുന്ന Paul Connolly യും കുട്ടികളുടെ മനഃശാസ്ത്ര വിഷയത്തില്‍ വിദഗ്ദ്ധയും ഷെഫീല്‍ഡ് Children's Hospitalഇല്‍ കോണ്‍സള്‍ട്ടന്റുമായ സീന പ്രവീണും ആണ് . ഇവര്‍ സദസ്സിലുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കും .
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികളെ ആദരിക്കുകയും പങ്കെടുക്കുന്ന കുട്ടികള്‍ക്ക് അവരുമായി ഇടപഴകാനും അവസരം ഒരുക്കുന്ന Meet the Stars എന്ന ഒരു സെഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട് .
ജിജു സൈമണ്‍ ,സീമ സൈമണ്‍ , ആഷിക് തുടങ്ങിയവര്‍ ആണ് ഈ പ്രോഗ്രാമിന് നേത്രത്വം നല്‍കുന്നത്.
ടീം ബില്‍ഡിംഗ് പേഴ്‌സണാലിറ്റി ഡെവലെപ്‌മെന്റ് എന്നിവ അടിസ്ഥാനമാക്കി ചില ഗെയിം സെഷനുകളും ഉണ്ടാവുന്നതാണ് .
പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി സമീക്ഷ മാഞ്ചസ്റ്റര്‍ ബ്രാഞ്ച് ജിജു സൈമണ്‍ , കെ.ഡി.ഷാജി മോന്‍ , ജോസഫ് ഇടിക്കുള തുടങ്ങിയവരുടെ നേത്രത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ ആണ് നടത്തുന്നത്.
വാര്‍ത്ത. ബിജുഗോപിനാഥ്.