CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 23 Minutes 25 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ എസ്ടിഎസ്എംസിസിയുടെ നൈറ്റ് വിജില്‍ ഫെബ്രുവരി 7ന്

ബ്രിസ്റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ചില്‍ ഫെബ്രുവരി 7ാം തിയതി വെള്ളിയാഴ്ച വൈകീട്ട് ആറു മണിയ്ക്ക് ജപമാലയോടെ ആരംഭിച്ച് പത്തു മണിയ്ക്ക് അവസാനിക്കുന്ന നൈറ്റ് വിജില്‍ ശുശ്രൂഷ നയിക്കുന്നത് പ്രശസ്ത വചന പ്രഘോഷകനും സൊസൈറ്റി ഓഫ് ദി ഡിവൈന്‍ വേര്‍ഡ് സഭാംഗമായ റവ ഫാ ജോബിന്‍ കൊല്ലപ്പള്ളില്‍ ആയിരിക്കും. ജപമാല, വചന സന്ദേശം, വിശുദ്ധ കുര്‍ബാന, ദിവ്യ കാരുണ്യ ആരാധന, കുമ്പസാരം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

ദൈവാത്മാവിന്റെ അഭിഷേകത്തിനായി തങ്ങളെ തന്നെ സമര്‍പ്പിച്ചുകൊണ്ട് ദൈവ കൃപയില്‍ ശക്തിപ്പെടുവാന്‍ എസ്ടിഎസ്എംസിസി ബ്രിസ്റ്റോള്‍ മിഷന്‍ ഡയറക്ടര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ട് cts എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നു

വാര്‍ത്ത ; സി. ലീന മേരി




കൂടുതല്‍വാര്‍ത്തകള്‍.