CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 59 Seconds Ago
Breaking Now

ലണ്ടന്‍ നഗരത്തില്‍ നൂപുര ധ്വനികളുയര്‍ത്തുവാന്‍ ഏഴാമത് ശിവരാത്രി നൃത്തോത്സവം

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആറ് വര്ഷമായി നടത്തി വരുന്ന ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം പൂര്‍വാധികം ഭംഗിയായി ആഘോഷിക്കുവാന്‍ ഒരുങ്ങുകയാണ് ലണ്ടന്‍ നഗരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ നര്‍ത്തകര്‍ പങ്കെടുക്കുന്ന ഏഴാമത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവത്തിന്, 2020 ഫെബ്രുവരി 29 ന് ഉച്ചക്ക് മൂന്നുമണിക്ക് തിരിതെളിയും. സെമിക്ലാസ്സിക്കല്‍ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കാതെ തനതു ക്ലാസ്സിക്കല്‍ നൃത്തരൂപങ്ങള്‍ മാത്രം അവതരിപ്പിക്കുന്ന നൃത്തോത്സവങ്ങളില്‍ ഒന്നാണ് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം. കഴിഞ്ഞ വര്ഷങ്ങളിലെ കലാസ്വാദകരുടെ സാന്നിധ്യം കണക്കിലെടുത്തു പതിവ് സത്‌സംഗ വേദി ഒഴിവാക്കി വിശാലമായ ക്രോയ്‌ടോന്‍ ലാന്‍ഫ്രാന്‍ക് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് ഈ വര്‍ഷത്തെ നൃത്തോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. അനുഗ്രഹീത കലാകാരി ശ്രീമതി ആശാ ഉണ്ണിത്താനാണ് പതിവ് പോലെ നൃത്തോത്സവത്തിനു നേതൃത്വം നല്‍കുന്നത്. പ്രശസ്ത സിനിമാ താരം പദ്മശ്രീ ജയറാം , ഭാര്യ പാര്‍വതി ജയറാം, നെടുമുടി വേണു, പ്രശസ്ത സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍, സൂര്യ കൃഷ്ണമൂര്‍ത്തി, പ്രശസ്ത നര്‍ത്തകി ഡോ. രാജശ്രീ വാരിയര്‍ തുടങ്ങി ഏഴാമത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവത്തിനു ഇതിനോടകം തന്നെ നിരവധി കലാ സാംസാകാരിക പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു കഴിഞ്ഞു.

 

ഭാരതീയ തനിമയാര്‍ന്ന കലകളെ വിശിഷ്യാ ക്ഷേത്ര കലകളെ വളര്‍ന്നു വരുന്ന തലമുറയെ പരിചയപ്പെടുത്തുവാനും പ്രോത്സാഹിപ്പിക്കുവാനുമായി പ്രതിമാസം ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സത്‌സംഗവും അന്നദാനവും നടത്തിവരുന്നുണ്ട്. സഹൃദയരായ കലാസ്വാദകരുടെയും വോളന്റിയര്മാരുടെയും സംഭാവനകള്‍ കൊണ്ട് മാത്രമാണ് തികച്ചും സൗജന്യമായി പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ സാധിക്കുന്നതെന്ന് ചെയര്‍മാന്‍ ശ്രീ തെക്കുമുറി ഹരിദാസ് അറിയിച്ചു. കഴിഞ്ഞ ആറുവര്‍ഷമായി ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം സംഘടിപ്പിക്കുന്നതും ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലാണ്.

 

ഏഴാമത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവത്തില്‍ പങ്കെടുക്കുന്ന പ്രമുഖ ഡാന്‍സ് സ്‌കൂളുകളും നര്‍ത്തകരും;

Meenakshi Ravi Pournami Arts

Shalini SivashankarUpahaar school of dance

Anusha Subramaniam Beeja

Sankari Mridha Soorya Academy of arts

Bhuvana Iyers school of dance

Verni's school of dance

Asha Unnithans school of performing arts

Kent Hindu SamajamNikita

Haywards Heath Remya

Scotland Shaswati

Vinod Nair

Amritha Jayakrishnan

Ragini Krishnadas

Sruthi Sreekumar

Archana Shaji

Akshara Mohan

 

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി,

 

Asha Unnithan: 07889484066, Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

 

Nritholsavam Venue: The Archbishop Lanfranc Academy, Croydon CR9 3AS.

Nritholsavam Date and Time: 29 February 2020, 3 pm till 8 pm.

 

Monthly Satsang Venue: West Thornton Communtiy Cetnre, 731735, London Road, Thornton Heath, Croydon CR7 6AU

Email:  info@londonhinduaikyavedi.org

Facebook: https://www.facebook.com/londonhinduaikyavedi.org

London Hindu Aikyavedi is working towards the fulfillment of our mission of building a Sree Guruvayoorappan Temple in the United Kingdom.

 

 




കൂടുതല്‍വാര്‍ത്തകള്‍.